ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ലക്ഷണങ്ങൾ നമുക്ക് ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം.. ഇതിൻറെ പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്നു നമ്മൾ സംസാരിക്കാൻ പോകുന്നത് അമ്മ സാധാരണ കേട്ടുവരുന്ന ഒരു രോഗത്തെ കുറിച്ചാണ്.. ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.. എന്താണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.. എങ്ങനെ ഈ രോഗം കണ്ടുപിടിക്കാം.. എങ്ങനെ ഈ രോഗത്തെ വരുതിയിൽ വരുത്താം.. ഈ രോഗത്തിന് ചികിത്സ എന്തെങ്കിലും അവൈലബിൾ ആണോ ഇത്തരം കാര്യങ്ങൾ ആണ് എന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. റുമറ്റോയ്ഡ് ആർത്രൈറ്റിസ് ശരിക്കുള്ള അർഥം വാതരക്തം എന്നാണ്.. പക്ഷേ ഇതിനെ നമ്മുടെ നാട്ടിൽ ആമവാതം എന്നു പറയുന്നു.. സന്ധികളിൽ ഉണ്ടാകുന്ന നീർവീഴ്ച ഉണ്ടാക്കുന്ന ഒരു ആർത്രൈറ്റിസ് അഥവാ വാദമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്..

അപ്പോൾ എന്തൊക്കെയാണ് ഇതിനെ ലക്ഷണങ്ങൾ.. സന്ധികളിൽ നീർക്കെട്ട് കാണും.. രാവിലെ എണീക്കുമ്പോൾ നല്ല വേദന അനുഭവപ്പെടും.. രാവിലെ എണീക്കുമ്പോൾ കൈകൾ മടക്കാൻ ഉള്ള ബുദ്ധിമുട്ട്.. അതായിരിക്കും ഏറ്റവും വലിയ പ്രശ്നം.. ഇത് ശരീരത്തിലെ ഏത് സന്ധികളിൽ വേണമെങ്കിലും ബാധിക്കാം.. കാൽമുട്ടിന് ബാധിക്കാം.. ഷോൾഡർ നെ ബാധിക്കാം.. കൈകളെ ബാധിക്കാം.. അല്ലെങ്കിൽ കാൽക്കുഴ കളെ ബാധിക്കാം.. കൈകളുടെ വിരലുകൾ ബാധിക്കാം.. അങ്ങനെ എല്ലാ സന്ധികളെയും ഇത് ബാധിക്കാം..

ഇനി ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം.. രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഏറ്റവും വലിയ ബുദ്ധിമുട്ട്.. രാവിലെ എണീറ്റാൽ കതക് തുറക്കാൻ വയ്യ.. രാവിലെ എണീറ്റ് മാവ് കുഴക്കാൻ വയ്യ അല്ലെങ്കിൽ ചാവി തിരിക്കാൻ വയ്യ.. അങ്ങനെയുള്ള ചെറിയ പ്രശ്നങ്ങളിൽനിന്ന് ആയിരിക്കും തുടങ്ങുന്നത്.. അങ്ങനെ രണ്ടുമൂന്നു മണിക്കൂർ കഴിയുമ്പോൾ ഇത് പതുക്കെ പതുക്കെ ഈ വേദന കുറഞ്ഞു വരും.. അതിനു ശേഷം എല്ലാ ജോയിൻറ് കളിലും നീർക്കെട്ട് വരാം.. അതുപോലെ ചെറിയ ക്ഷീണം വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാം.. അല്ലെങ്കിൽ രക്തക്കുറവ് ഉണ്ടാക്കാം..