അമ്മമാർ കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട പോഷകാഹാരങ്ങൾ.. ഈ രീതിയിൽ പോഷകാഹാരങ്ങൾ നൽകിയാൽ കുഞ്ഞുങ്ങൾക്ക് ആരോഗ്യമുണ്ടാകും..

കുട്ടികളിലെ പോഷകാഹാരം കുട്ടികളില് ഡെവലപ്മെൻറ് കുട്ടികളിലെ വളർച്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്.. അധികമാരും ശ്രദ്ധിക്കാത്ത കാര്യമാണ് കുട്ടികൾ എങ്ങനെയെങ്കിലും കഴിച്ച് കളിച്ച വളർന്നുകൊള്ളും എന്നുള്ളത്.. പക്ഷേ അങ്ങനെയല്ല.. കൃത്യമായി കുട്ടികൾക്ക് ഭക്ഷണം കൊടുക്കണം.. ഭക്ഷണം എന്നുപറഞ്ഞാൽ ആദ്യത്തെ ആറുമാസം മുലപ്പാൽ ഉം.. അതിനുശേഷം കുഞ്ഞ് കമിഴ്ന്ന് വീണു കഴിഞ്ഞാൽ കുഞ്ഞിന് എപ്പോഴും മുലപ്പാൽ മാത്രം ഭക്ഷണം പോരാ അവിടുന്ന് അങ്ങോട്ട് കുറച്ചു പോഷകാഹാരങ്ങളും കൊടുക്കണം..

അതിനു നമ്മളെന്താണ് ചെയ്യേണ്ടത്.. മുലപ്പാൽ ഒരിക്കലും കുറയ്ക്കരുത് അത് തുടർന്നു കൊണ്ടിരിക്കണം.. കാരണം അത് തലച്ചോറിനെ വളരെ ഗുണം ചെയ്യും.. അതിനുശേഷം നമ്മൾ കുഞ്ഞിന് ആക്ടിവിറ്റി കൂടുന്നതനുസരിച്ച് സൂചി ഗോതമ്പ്.. റാഗി.. ഇവ കുഞ്ഞിന് മാറി മാറി കൊടുക്കണം.. ഇതിൽ പനം കൽക്കണ്ട് ശർക്കര ഇട്ട് കൊടുക്കാം..

അതുപോലെ പഴവർഗ്ഗങ്ങൾ ഒക്കെ കൊടുക്കാം.. ഏഴാം മാസത്തിൽ കുട്ടികൾക്ക് പരിപ്പ് കടല.. ഒക്കെ കൊടുക്കാൻ കാരണം പ്രോട്ടീൻസ് ലഭിക്കേണ്ട സമയമാണ്.. നമ്മൾ കൂടുതലും കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളാണ്.. കാരണം അത് നമ്മുടെ സംസ്കാരത്തിന് ഭാഗമായതുകൊണ്ട് തന്നെ.. പ്രോട്ടീൻ കൊടുക്കാൻ ഒരുപാട് വൈകുകയും ചെയ്യും.. പ്രോട്ടീൻ കൊടുക്കാൻ ഒരിക്കലും വൈകരുത് എത്രയും നേരത്തെ കൊടുക്കാൻ പറ്റുമോ അത്രയും നേരത്തെ കൊടുക്കണം..