ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പല രീതിയിലുള്ള ഡയറ്റുകൾ കേട്ടിട്ടുണ്ടാകും.. അത്യാവശ്യം ഹെൽത്ത് കോൺഷ്യസ് ആയിരിക്കുന്ന ആളുകൾക്ക് ഇതിനെ കുറിച്ച് അറിയാം.. ചിലർ പറയാറുണ്ട് കീറ്റോ ഡയറ്റ് നല്ലതാണ്.. മറ്റു ചിലർ പറയാറുണ്ട് പാലിയോ ഡയറ്റ് നല്ലതാണ്.. അങ്ങനെ പല രീതിയിലുള്ള ഡയറ്റുകൾ.. എന്നാൽ മറ്റു ചിലർക്ക് ഇതിനെക്കുറിച്ച് എല്ലാം കേട്ടിട്ടും മാത്രമേ ഉണ്ടാവുള്ളു എന്താണ് എന്ന അറിവ് ഉണ്ടാവില്ല.. ഇന്ന് പറയാൻ പോകുന്നത് എൽസിഎച്എഫ് ഡയറ്റ്.. ഇത് വളരെ ഫേമസ് ആയി കൊണ്ടിരിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ആണ്.. ഈ ഡയറ്റ് ക്ലിനിക്കിൽ വരുന്ന ഒരുപാട് പേർക്ക് ഞാൻ നിർദ്ദേശിച്ചു കൊടുക്കാറുണ്ട്..
കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസും കൂടുതലായിട്ട് ശരീരത്തിലേക്ക് കയറുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് കൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നത് അത്തരം ആളുകൾക്ക് പറയാൻ സാധിക്കുന്ന ബെസ്റ്റ് ഡയറ്റ് പ്ലാൻ ആണ് LCHF ഡയറ്റ് പ്ലാൻ.. അതായത് കാർബോഹൈഡ്രേറ്റ് അളവ് കുറയ്ക്കുക.. കാർബോഹൈഡ്രേറ്റ് എന്നുപറഞ്ഞാൽ എല്ലാവർക്കുമറിയാം അരി ഗോതമ്പ്.. കിഴങ്ങുവർഗ്ഗങ്ങൾ പഞ്ചസാര അങ്ങനെയുള്ള ഭക്ഷണങ്ങൾ ആണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്.. ഹൈ ഫാറ്റ് എന്ന് ഉദ്ദേശിക്കുന്നത് കൊഴുപ്പ് കൂടുതൽ ആയിട്ടുള്ള ഭക്ഷണങ്ങൾ..
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ എന്ന് പറയുന്നത് ഇറച്ചി മീൻ ആയി ബന്ധപ്പെട്ടത് അതുപോലെ പാൽ തൈര് വെണ്ണ ഇതുമായി ബന്ധപ്പെട്ടതാണ്.. ഈയൊരു ഡയറ്റ് പ്ലാൻ ആർക്കാണ് എന്ന് ചോദിച്ചാൽ ചിലർ പറയാനുണ്ട് എൽ സി എച്ച് എഫ് ഡയറ്റ് ആണ് ഞാൻ ചെയ്യുന്നത്.. രണ്ടുമാസം കൊണ്ട് തന്നെ ഞാൻ വളരെ വെയിറ്റ് ലോസ് ആയി.. ഇത്തരം കാര്യങ്ങൾ പറഞ്ഞ് മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുന്നത് ആയിട്ട് കാണുന്നുണ്ട്.. പക്ഷേ ഇതിൽ മനസ്സിലാക്കേണ്ട കാര്യം എന്താണെന്നുവെച്ചാൽ ഇത് എല്ലാവർക്കും ഉള്ള ഡയറ്റ് പ്ലാൻ അല്ല..