ഒരുപാട് പേരെ കുറെ കാലങ്ങളായി നമ്മളോട് ആവശ്യപ്പെടുന്ന കാര്യമാണ് കല്യാണത്തിന് ആയിട്ട് ഒരുങ്ങുന്ന പുരുഷന്മാരും സ്ത്രീകളും ഒക്കെ അവരുടെ മുഖം വളരെ ക്ലീൻ ആകുന്നതിനു ബ്രൈറ്റ് ആകുന്നതിനു ഒക്കെ സഹായിക്കുന്ന എന്തെങ്കിലും ഒരു നാച്ചുറൽ ടിപ്സ് പരിചയപ്പെടുത്തണം എന്നുള്ളത്.. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഫുൾ ബോഡി അതായത് നമ്മുടെ ശരീരത്തിലെ ഏത് ഭാഗങ്ങളിലും എന്ത് സ്കിൻ പ്രോബ്ലംസ് ആയാലും അതൊക്കെ മാറാൻ സഹായിക്കുന്ന ഒരു അടിപൊളി പാക്ക് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അതായത് ഈ ഒരു പാക്ക് നിങ്ങളുടെ ശരീരം മുഴുവൻ ഉപയോഗിക്കാവുന്നതാണ്..
അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇതിൽ പറയുന്ന രീതിയിൽ തന്നെ ഉപയോഗിച്ചാൽ മാത്രമേ നിങ്ങൾക്ക് ഉദ്ദേശിച്ച റിസൾട്ട് ലഭിക്കുകയുള്ളൂ.. ഇത് തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം വേണ്ടത് മൂന്ന് ടീസ്പൂൺ കടലമാവ് ആണ്.. അതുപോലെ മൂന്ന് ടീസ്പൂൺ ചന്ദനപ്പൊടി ആവശ്യമാണ്.. അടുത്തതായി വേണ്ടത് മൂന്ന് ടീസ്പൂൺ മൈസൂർ പരിപ്പ് പൊടിച്ച പൊടി.. അതുപോലെ ഒരു ടീസ്പൂൺ കസ്തൂരിമഞ്ഞൾ കൂടി ചേർത്ത് കൊടുക്കുക..
പിന്നീട് വേണ്ടത് ഇരട്ടിമധുരം പൊടിച്ചത് ആണ്.. അതിനുശേഷം വേണ്ടത് നാല് ടീസ്പൂൺ ആൽമണ്ട് ഓയിൽ ആണ്.. ഇതിന് ആവശ്യമായ ആയ റോസ് വാട്ടർ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം.. ലേശം തൈര് കൂടി ചേർക്കണം.. ഇത് മുഖത്ത് അപ്ലൈ ചെയ്യുന്നതിനുമുൻപ് മുഖം നല്ലപോലെ ക്ലീൻ ചെയ്യണം.. എന്നിട്ട് ഈ പാക്ക് അപ്ലൈ ചെയ്യുക.. ഇത് നല്ലപോലെ ഉണങ്ങാൻ അനുവദിക്കണം.. നല്ലപോലെ മസാജ് ചെയ്ത് നിങ്ങൾക്ക് ഇത് കഴുകിക്കളയാം.. ആഴ്ചയിൽ മൂന്ന് ദിവസം ഉപയോഗിക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കുക.. യാതൊരു പാർശ്വഫലങ്ങളുമില്ല വിശ്വസിച്ച് ഉപയോഗിക്കാം.. നിങ്ങൾ ഉദ്ദേശിച്ച റിസൾട്ട് ലഭിക്കുകയും ചെയ്യും..