ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സന്ധിവേദന കളെ കുറിച്ചു ആണ്.. കാരണം ഇത് ഒരുപാട് ആളുകളെ അലട്ടുന്ന ഒരു ബുദ്ധിമുട്ടാണ്.. നമ്മൾ ചില ആളുകളിൽ കാണാറില്ലേ കൈകളിലെ വിരലുകൾ വളഞ്ഞിരിക്കും.. പലപ്പോഴും ഒരു ഗ്ലാസ് പിടിക്കാനുള്ള ബുദ്ധിമുട്ടുണ്ടാവും.. അഥവാ ഗ്ലാസ് പിടിച്ചാൽ തന്നെ അത് താഴെ വീഴും കാരണം ബലം കൊടുക്കാൻ പറ്റുന്നില്ല.. അത്തരം ഒരു കണ്ടീഷൻ വരും.. മറ്റു ചിലരുടെ ചെരിപ്പുകൾ കണ്ടാൽ മനസ്സിലാകും.. ചെരുപ്പിനെ ഒരു ഭാഗം ഫുൾ തെഞ്ഞ് ഇരിക്കും മറ്റു ഭാഗം കറക്ട് ആയിരിക്കും.. ചില ആളുകൾ നടക്കുന്നത് തന്നെ വളരെ വ്യത്യസ്തമായിരിക്കും.. ചില ആൾക്കാരുടെ മുട്ട് നല്ല തേയ്മാനം ആയി കഴിയുമ്പോൾ മുട്ട് നല്ലോണം വളയാൻ തുടങ്ങും..
പലരീതിയിലുള്ള സന്ധിവേദനകൾ നമുക്ക് വരാറുണ്ട്.. അതിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് പറയുന്ന വലിയ ജോയിൻറ് കളിൽ മാത്രം വരുന്ന ബുദ്ധിമുട്ടുകൾ വരാറുണ്ട്.. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന് പറയുന്ന ചെറിയ ജോയിൻറ് കളിൽ വരുന്ന ബുദ്ധിമുട്ടുകൾ വരാം.. ഇതിൻറെ ഒരു പ്രധാന ലക്ഷണം എന്ന് പറയുന്നത് കൈകളിലെ വിരലുകൾക്ക് മടക്കാൻ വലിയ പ്രയാസമായിരിക്കും.. ഇത്തരം കണ്ടീഷനുകൾ ലാണ് സന്ധിവേദന കൂടുതലായി കാണാറുണ്ട്.. ഇതുമാത്രമല്ല അല്ലാതെയും നമുക്ക് സന്ധിവേദനകൾ വരാറുണ്ട്..
അപ്പോൾ അത്തരം കണ്ടീഷനിൽ യൂറിക്കാസിഡ് ഒന്ന് ടെസ്റ്റ് ചെയ്തുനോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. അതുപോലെ പല സാഹചര്യങ്ങളിലും നമുക്ക് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഇല്ല.. യൂറിക്കാസിഡ് ടെസ്റ്റ് ചെയ്താൽ അത് ഇല്ല.. എല്ലാ പരിശോധനകളും ചെയ്താലും കുഴപ്പമില്ല പക്ഷേ എന്തുകൊണ്ടാണ് എനിക്ക് ജോയിൻറ് കളിൽ വേദന അനുഭവപ്പെടുന്നത്.. അപ്പോൾ പരിശോധിക്കേണ്ട കാര്യമാണ് വൈറ്റമിൻ ഡി.. വൈറ്റമിൻ ഡി പരിശോധിക്കുമ്പോൾ തന്നെ നമുക്ക് ഏകദേശം മനസ്സിലാകും..