എത്ര കൂടിയ ശരീരഭാരവും.. ശരീരത്തിലെ അമിത കൊഴുപ്പും ദിവസവും വെള്ളം കുടിച്ചു കൊണ്ട് കുറച്ച് എടുക്കാം.. വിശദമായി അറിയുക..

തടി കുറയ്ക്കാൻ പല വഴികളും പരീക്ഷിക്കുന്ന ആളുകളാണ് നമ്മളെല്ലാവരും.. ഭക്ഷണങ്ങൾ നിയന്ത്രിച്ചും ഡയറ്റ് എടുത്തും വ്യായാമങ്ങൾ ചെയ്തും എല്ലാം നമ്മൾ തടി കുറയ്ക്കുവാൻ ശ്രമിക്കാറുണ്ട്.. എന്നാൽ ഇതെല്ലാം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ല.. ശരീരത്തിന് ഒട്ടും ഷേപ്പ് ഇല്ല എന്ന പരാതി പറയുന്ന ആളുകൾ ഒട്ടനവധിയാണ്.. എന്നാൽ വ്യായാമവും ഭക്ഷണനിയന്ത്രണവും എല്ലാം ചെയ്യുന്നതോടൊപ്പം ഒരു പ്രത്യേക രീതിയിൽ വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാൻ ഏറെ സഹായിക്കും എന്നാണ് ഗവേഷകർ പറയുന്നത്..

വെള്ളം കുടിക്കുന്നത് പലതരത്തിലും ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നുണ്ട്.. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ പുറന്തള്ളാൻ ഉള്ള നല്ലൊരു മാർഗമാണ് വെള്ളം കുടിക്കുന്നത്.. ശരീരത്തിലെ അപചയ പ്രക്രിയകൾ വർദ്ധിപ്പിക്കുന്നതിനും ഇത് ഏറെ ഗുണകരമാണ്.. ഒരു ദിവസത്തിൽ 7ക്ലാസ് ചൂടുവെള്ളമാണ് ഒരു പ്രത്യേക അനുപാതത്തിൽ കുടിക്കേണ്ടത്.. ഇതിനെ ഹോട്ട് വാട്ടർ തെറാപ്പി എന്നാണ് പറയുന്നത്.. ഇതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം..

ഈ ഹോട്ട് വാട്ടർ തെറാപ്പി ഒന്നോ രണ്ടോ ദിവസങ്ങൾ ചെയ്തതുകൊണ്ടു മാത്രം ഫലം ലഭിക്കില്ല.. കുറഞ്ഞത് തുടർച്ചയായി 15 ദിവസം എങ്കിലും ചെയ്യണം ഫലം കണ്ടു തുടങ്ങാം.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.. ആദ്യത്തെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കേണ്ടത് രാവിലെ ഉണർന്ന് ഉടനെയാണ്.. ഇളം ചൂടുവെള്ളം വേണം കുടിക്കാൻ..