ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. ഹോസ്പിറ്റലിൽ വരുന്ന ഒട്ടുമിക്ക രോഗികളുടെയും ഒരു പ്രധാന ചോദ്യം ഡോക്ടർ ഇപ്പോൾ അടുത്ത കാലത്തിൽ ആയിട്ട് എൻറെ വെയിറ്റ് ഒരുപാട് കൂടുന്നു.. ഞാൻ ഭക്ഷണം ക്രമീകരിക്കുന്ന ഉണ്ട്.. വ്യായാമങ്ങൾ ചെയ്യുന്നുണ്ട് എങ്കിലും എൻറെ വെയിറ്റ് കൂടിക്കൊണ്ടിരിക്കുന്നു.. എല്ലാവർക്കും ഉള്ള ഒരു പരാതിയാണ് ഉദ്ദേശിക്കുന്ന അതിലും കൂടുതൽ വെയിറ്റ് കൂടുക എന്നത്.. ഈ പരാതി പലപ്പോഴായി കേട്ടുകഴിഞ്ഞപ്പോൾ ഈ ഒരു പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നുള്ള ഒരു ചോദ്യം എല്ലാവരിലും ഉണ്ട് എന്ന് മനസ്സിലായി അതുകൊണ്ടാണ് ഈ വിഷയം ഇന്ന് ചർച്ചക്കെടുത്തത്..
അപ്പോൾ വെയിറ്റ് അഥവാ ശരീരഭാരം എന്നാൽ എന്താണ്.. അമിത ഭാരം അല്ലെങ്കിൽ ഓവർ വെയിറ്റ്.. അമിതവണ്ണം ഒബെസിറ്റി ഇവ രണ്ടും ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെയധികം ദോഷങ്ങൾ ചെയ്യുന്ന ഘടകങ്ങളാണ്.. ഒരു പരിധിവരെ കൂടുതൽ ശരീരഭാരം ഉള്ള ആളുകൾ മുന്നോട്ട് പോകുമ്പോഴാണ് ഒബിസിറ്റി ഉണ്ടാകുന്നത്.. ശരിക്കും ആരോഗ്യപരമായി പറഞ്ഞാൽ അമിതവണ്ണം എന്ന് പറയുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അമിത കൊഴുപ്പ് ആണ്.. ഈ അമിതകൊഴുപ്പ് എന്ന് പറയുന്നത് ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കും അടിഞ്ഞു കൂടുന്നത്.. അപ്പോൾ എങ്ങനെയാണ് ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിയുന്നു കൂടിയിട്ടുണ്ടോ അല്ലെങ്കിൽ ഇല്ലയോ എന്ന് നമ്മൾ മനസ്സിലാക്കുന്നത്..
അതിനുള്ള വഴികൾ എന്താണ്.. ഇത് കൃത്യമായി പരിശോധിക്കാനുള്ള മാർഗ്ഗങ്ങൾ നമുക്ക് അവൈലബിൾ അല്ല.. ഷുഗർ പ്രഷർ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതുപോലെ ശരീരഭാരം കൂടുതൽ ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കില്ല.. പിന്നെ നമ്മൾ എപ്രകാരമാണ് അമിതവണ്ണം അല്ലെങ്കിൽ ഭാരം ഉണ്ടോ എന്ന് അറിയുന്നത്.. എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ നമ്മുടെ വെയിറ്റ് പരിശോധിച്ചാണ് ഇത് നിർണയിക്കുന്നത്.. എന്നാലും ശരീരഭാരം മാത്രം നോക്കികൊണ്ട് കൊണ്ട് കൊഴുപ്പ് നിർണയിക്കാൻ സാധിക്കില്ല.. എന്തുകൊണ്ടാണ് അമിതഭാരം ഒരു ആരോഗ്യപ്രശ്നമായി മാറുന്നത്..