തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങളും അതിനുള്ള ചികിത്സാമാർഗങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്ന വിഷയം തൈറോയ്ഡ് ഗ്രന്ഥി മായി ബന്ധപ്പെട്ട അസുഖങ്ങളും അതിൻറെ ചികിത്സ മാർഗങ്ങളെയും കുറിച്ചാണ്.. തൈറോയ്ഡ് എല്ലാവർക്കും വളരെ പ്രാധാന്യമുള്ള ഒരു ഗ്രന്ഥിയാണ്.. കഴുത്തിനു മുൻഭാഗത്ത് ആയതുകൊണ്ടുതന്നെ അതിന് വരുന്ന വ്യത്യാസങ്ങൾ അതിൻറെ വളർച്ചകൾ എല്ലാം നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കും.. അതിൻറെ പ്രവർത്തനത്തിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും രോഗങ്ങൾ ആയിട്ടും ലക്ഷണങ്ങൾ ആയിട്ടും കാണുമ്പോൾ അത് പരിശോധിച്ചു നോക്കിയാൽ മാത്രമേ മനസ്സിലാവുകയുള്ളൂ.. അപ്പോൾ തൈറോയ്ഡ് പ്രവർത്തനം വളരെ നോർമൽ ആയി ഇരിക്കേണ്ടത് ശരീരത്തിലെ മറ്റു പല അവയവങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വളരെ ആവശ്യമുള്ള കാര്യമാണ്..

അപ്പോൾ അതിന് എന്തെങ്കിലും പ്രാർത്ഥന വ്യത്യാസങ്ങൾ വരുന്നു എന്ന് അറിയാൻ വേണ്ടി ആറുമാസം കൂടുമ്പോൾ നമ്മൾ തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് എന്ന് പറയുന്ന രക്ത പരിശോധന എല്ലാവരും നടത്തേണ്ടതാണ്.. അപ്പോൾ ആ ഒരു പരിശോധന നടത്തുമ്പോൾ നമുക്ക് പ്രവർത്തനം കൂടുതലാണ് എന്നോ.. കുറവാണ് എന്നോ അല്ലെങ്കിൽ നോർമലാണ് എന്നീ മൂന്ന് റിസൾട്ടുകൾ ആണ് വരാറുള്ളത്.. നോർമൽ ആണെങ്കിൽ സന്തോഷം പിന്നീട് ആറുമാസം കഴിഞ്ഞ് നോക്കിയാൽ മതി..

അതല്ലെങ്കിൽ പ്രവർത്തനം കുറവാണെങ്കിൽ ഹൈപോതൈറോയ്ഡിസം ആവും.. പ്രവർത്തന കുറവാണെങ്കിൽ തൈറോക്സിൻ എന്ന് പറയുന്ന മരുന്ന് കഴിച്ചു കഴിഞ്ഞാൽ ഇതിൻറെ നോർമൽ ആകാൻ സാധിക്കും.. വളരെ സുരക്ഷിതമായ ഫലപ്രദമായ മരുന്നാണ് തൈറോക്സിൻ എന്ന് പറയുന്നത്.. നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഈ മരുന്ന് കഴിക്കുന്നതാണ് ഏറെ നല്ലത്.. ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കും.. ആഹാരം അത് കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞിട്ട് വേണം കഴിക്കാൻ.. അതിൻറെ ഡോസ് വളരെ ചുരുങ്ങിയ താണ്..