വിരശല്യം മാറ്റിയെടുക്കാനുള്ള മാർഗങ്ങൾ.. വിരശല്യം ഉള്ളവരും ഇല്ലാത്തവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

കുട്ടികളിൽ വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിരശല്യം.. പരിസരശുചിത്വം കാത്തുസൂക്ഷിക്കുന്നതിലും ഭക്ഷണശീലങ്ങളിൽ ഉം മുതിർന്ന ആളുകൾ കാണിക്കുന്ന അലംഭാവം ആണ് ഇതിന് പ്രധാന കാരണം.. ശുദ്ധമല്ലാത്ത സാഹചര്യങ്ങളിൽ ഇടപഴകുമ്പോൾ കുട്ടികളുടെ വിരലുകൾക്കിടയിൽ വിര കയറി കൂടുവാൻ സാധ്യത ഉണ്ട്.. ശരിയായ രീതിയിൽ കൈകൾ കഴുകാതെ ഭക്ഷണം ഉപയോഗിക്കുമ്പോൾ ഈ വിര മുട്ടകൾ അവരുടെ ഉള്ളിലേക്ക് ചെയ്യുന്നു.. പിന്നീട് അവ വിരിഞ്ഞ വിരകൾ ആവുന്നു.. അന്നനാളം ആമാശയം ചെറുകുടൽ മലാശയം തുടങ്ങിയ ശരീരഭാഗങ്ങളിൽ എല്ലാം ഇവയുടെ ശല്യം ഉണ്ടാകും..

ശുചിത്വം പാലിക്കാത്ത ഇടങ്ങളിലാണ് വിരശല്യം കൂടുതലായി കാണുന്നത്.. പലതരത്തിലുള്ള വിരകൾ ഉണ്ട്.. കൃമി കൊക്കപ്പുഴു നാടൻ വിര.. ഇവ ഓരോന്നും ബാധിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. മലിനമായ ഭക്ഷണസാധനങ്ങൾ ഇലൂടെ ആണ് വിര മുട്ടകൾ നമ്മുടെ ശരീരത്തിന് അകത്തേക്ക് വരുന്നത്.. ഉരുണ്ട വിരയുടെ മുട്ടകൾ ചെറുകുടലിൽ വച്ച് വിരിഞ്ഞ ലാർവകൾ ആകുന്നു.. ഇവ രക്തത്തിൽ അലിഞ്ഞ ശ്വാസകോശത്തിൽ എത്തിയാൽ.. ചുമ പനി എന്നിവയ്ക്ക് കാരണമാകുന്നു..

കൊക്കപ്പുഴു വിസർജ്യവസ്തുക്കൾ ഇലൂടെ പുറത്തേക്ക് എത്തുന്നു.. ചെരുപ്പിടാതെ മണ്ണിലൂടെ നടക്കുമ്പോൾ ഇവ നമ്മുടെ കാലുകളിലൂടെ കയറുന്നു.. മിക്ക വിരകളും കുട്ടികൾക്ക് വിളർച്ച മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ വളർച്ച മുരടിപ്പ് എന്നിവയ്ക്ക് കാരണമാകുന്നു.. കുട്ടികളിലെ വിര ശല്യത്തിന് ശരിയായ മാർഗങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.. രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് ആറുമാസം കൂടുമ്പോൾ വിരശല്യം അധികമാണെങ്കിൽ മൂന്നുമാസം കൂടുമ്പോഴും മരുന്ന് നൽകണം..

Leave a Reply

Your email address will not be published. Required fields are marked *