എന്തായിരിക്കും എൻറെ നടുവേദനയുടെ കാരണം.. നടുവേദന ഉള്ള ആളുകൾക്ക് എല്ലാം മനസ്സിൽ ഒരു ആയിരം തവണ വരുന്ന ചോദ്യമാണിത്.. ഇന്ന് നമുക്ക് നടുവേദനയുടെ കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം.. കഴിഞ്ഞ വീഡിയോയിൽ ഗുരുതരമായ നടുവേദനയുടെ നമ്മുടെ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.. അതായത് പെട്ടെന്ന് തന്നെ നടുവേദന ഉണ്ടാകുമ്പോൾ ചികിത്സ തേടേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോ ആണ് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത്.. ഇന്ന് നമ്മൾ ചർച്ചചെയ്യുന്നത് സാധാരണ നടുവേദനയുടെ ഗുരുതരമല്ലാത്ത നടുവേദനയുടെ കാരണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ്..
അപ്പോൾ നടുവേദന രണ്ട് രീതിയിലുണ്ട് അതായത് നടുവേദന മാത്രമായി വരുന്നത്.. അല്ലെങ്കിൽ നടുവിൽ നിന്ന് കാലിലേക്ക് വരുന്ന രീതിയിൽ ഉള്ളത്.. അപ്പോൾ ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് നടുവിന് മാത്രം വേദന ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചാണ്.. എന്താണ് നടുവേദനയ്ക്കുള്ള പ്രധാന കാരണം.. നടുവിൽ ഓരോ കശേരുക്കൾ ഉണ്ട്..
ആ കശേരുക്കൾക്ക് നടുവിലായി ഡിസ്ക് ഉണ്ട്. ഇതിൻറെ പുറകിലായി ഓരോ ജോയിനറുകൾ ഉണ്ട്.. കോമൺ ആയി നമുക്ക് വേദന ഉണ്ടാക്കുന്നത് 3 കാര്യങ്ങളാണ്.. ഒന്നാമത്തേത് ഡിസ്ക് അത് ഒരു പ്രധാന കാരണമാണ്.. രണ്ടാമത്തേത് കശേരുക്കൾക്ക് ഇടയിലുള്ള ജോയിൻറ്.. ഇന്നത്തേത് SI ജോയിൻറ്.. ഈ മൂന്ന് മൂന്ന് സാധനങ്ങളും ആയി ബന്ധപ്പെട്ടാണ് പലപ്പോഴും നടുവേദന അനുഭവപ്പെടാറുള്ളത്..