എന്താണ് എൻഡോമെട്രിയോസിസ്.. ഇതിൻറെ പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും.. സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് എൻഡോമെട്രിയോസിസ് എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. ഈ എൻഡോമെട്രിയോസിസ് എന്ന് പറയുന്ന അസുഖത്തിനു മലയാള പദം എന്താണെന്ന് അറിയില്ല.. അധികവും ഉപയോഗിക്കുന്നത് ഒട്ടൽ രോഗം അല്ലെങ്കിൽ എൻഡോമെട്രിയോസിസ് എന്ന് തന്നെയാണ്.. ഈ അസുഖത്തെക്കുറിച്ച് ഒരു പ്രഹേളിക തന്നെയാണ്.. ഈ പ്രഹേളിക യെ കുറിച്ച് പറയുകയാണെങ്കിൽ അതിനെ ആധികാരികമായി പറയണമെങ്കിൽ അതിൻറെ തോത് മനസ്സിലാക്കി കുറച്ചുകൂടി മനസ്സിലാകും..

അതായത് ഒരു പത്ത് ശതമാനവും കുട്ടികൾ ആഗ്രഹിക്കുന്ന പ്രായത്തിൽ ഉള്ള സ്ത്രീകളിൽ ഈ അസുഖം കാണുന്നു.. അതായത് നൂറിൽ പത്തുപേർ അല്ലെങ്കിൽ പത്തിൽ ഒരാൾ ആശുപത്രിയിൽ എന്തെങ്കിലും കാര്യത്തിന് വരുമ്പോൾ നമ്മൾ ഈ അസുഖം കണ്ടെത്തുന്നു.. ഈ അസുഖം കൂടുതൽ ആളുകളിലും ഉണ്ട് അതിൽ കുറച്ചുപേർക്ക് ലക്ഷണങ്ങൾ ഒന്നും ഇല്ല.. എന്നാൽ ചിലർക്ക് ലക്ഷണങ്ങൾ കാണിച്ചിട്ടാണ് വരുന്നത്.. അതിൽ തന്നെ കുട്ടികളില്ല എന്ന് പറഞ്ഞ ചികിത്സയ്ക്ക് വരുന്ന 60 ശതമാനം സ്ത്രീകളിൽ ഈ അസുഖം ചെറിയ തോതിലും വലിയതോതിൽ കാണപ്പെടുന്നു.. നേരത്തെ ഈ അസുഖം തിരിച്ചറിയപ്പെട്ട 30 ശതമാനം സ്ത്രീകളിൽ കുട്ടികൾ ഉണ്ടാകാൻ കാലതാമസം വരുകയോ..

കുട്ടികൾ ഇല്ലാതിരിക്കുകയോ ചെയ്യും.. ഇത്തരം ഒരു പ്രത്യേകത കൊണ്ട് തന്നെ ഈ അസുഖത്തിന് ഒരു പ്രഹേളിക എന്ന് പറയുന്നു.. ഈ അസുഖം എന്താണെന്ന് വെച്ചാൽ.. ഗർഭപാത്രത്തിനുള്ളിൽ പാളിക്ക് പറയുന്ന പേരാണ് എൻഡോമെട്രിയം.. ഇത് എല്ലാ മാസവും മെൻസസ് ആകുമ്പോൾ വിട്ടു പോകും.. ഇതിൻറെ മറ്റൊരു പ്രത്യേകത ഭ്രൂണത്തിന് പിടിച്ചുനിർത്താനും അത് വളർന്നു മറുപിള്ള യെ താങ്ങു നിർത്തുവാനും ഒരു ഗർഭപാത്രത്തിലെ ഉള്ളിൽ ഒരു കുഞ്ഞിനെ വളർത്തിയെടുക്കാനും പ്രാപ്തിയുള്ള ഒരു ലയർ ആണ് അല്ലെങ്കിൽ ഒരു പാളി ആണ് എൻഡോമെട്രിയം..

Leave a Reply

Your email address will not be published. Required fields are marked *