കുടുംബജീവിതം സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകാൻ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പലരും നമ്മുടെ ജീവിതത്തിൽ പലതരം കാര്യങ്ങൾ നോക്കാറുണ്ട് അതായത് നല്ല ഭക്ഷണം.. ജിമ്മിൽ പോകാറുണ്ട്.. അതുപോലെ തന്നെ ജീവിതം വളരെ ആസ്വദിച്ചു ജീവിക്കാൻ നോക്കാറുണ്ട്.. നല്ല ജോലി നല്ല വീട് നല്ല വണ്ടി അങ്ങനെ പല കാര്യങ്ങളും നല്ലതായിട്ട് പോയി കൊണ്ടിരിക്കുമ്പോൾ ഒരു 60 ശതമാനം ആളുകളുടെയും ഒരു പ്രധാന പ്രശ്നമായി വരുന്നത് ഈ റിലേഷൻഷിപ്പ് അത്ര സ്ട്രോങ്ങ് അല്ല എന്നുള്ളതാണ്.. ഒന്നാമത്തേത് അധികനാൾ ഈ ബന്ധം മുമ്പോട്ടു കൊണ്ടുപോകാൻ പറ്റില്ല.. അല്ലെങ്കിൽ നമ്മുടെ സ്വഭാവ സവിശേഷതകൾ കൊണ്ടും.. നമ്മുടെ ജോലിയുടെ കാര്യങ്ങൾ കൊണ്ടും.. നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾ..

പല കാരണങ്ങൾകൊണ്ടും നമുക്ക് ഈ ബന്ധങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല.. ചിലപ്പോൾ നമ്മളോട് ഭയങ്കര ക്ലോസ് ആയിട്ടുള്ള ആളുകൾ നാളെ ചിലപ്പോൾ സംസാരിക്കണം എന്നില്ല.. അല്ലെങ്കിൽ നമുക്ക് എതിരായി സംസാരിക്കുന്നു.. അപ്പോൾ അത്തരം കാര്യങ്ങൾ നമ്മളെ വല്ലാതെ വേദനിപ്പിക്കും.. ചിലപ്പോൾ നമ്മൾ ആ സമയത്ത് വളരെ സക്സസ് ഫുൾ ആയി പോയിക്കൊണ്ടിരിക്കുന്ന വ്യക്തി ആയിരിക്കും പക്ഷേ ആ ഒരു സമയത്ത് നമ്മൾ ഇമോഷണൽ വീക്ക് ആയി കഴിഞ്ഞാൽ എന്ത് ജോലി എന്ത് ശമ്പളം.. എനിക്ക് പുറത്ത് എങ്ങും പോകണ്ട.. ആരോഗ്യം ശ്രദ്ധിക്കണം എന്നില്ല.. എന്നുള്ള രീതിയിലേക്ക് നമ്മുടെ നമ്മുടെ കാഴ്ചപ്പാടുകൾ തന്നെ മാറും..

അതുകൊണ്ടുതന്നെ ബന്ധങ്ങൾ നിലനിർത്തുക എന്നതാണ് ഏറ്റവും ആവശ്യമുള്ള കാര്യം.. പക്ഷേ എപ്പോഴാണ് നമ്മുടെ ബന്ധങ്ങൾ മോശമായി പോകുന്നത്.. ഇതിൻറെ ആദ്യത്തെ പ്രധാനപ്പെട്ട കാര്യം നമുക്ക് സ്നേഹമില്ല.. വ്യക്തി അല്ലെങ്കിൽ കുടുംബം സമൂഹം ഗ്രൂപ്പ് ആരും ആയിക്കൊള്ളട്ടെ.. അവരോട് നമുക്ക് സ്നേഹമില്ല എന്നുള്ളതാണ് അതിൻറെ പ്രധാനപ്പെട്ട കാരണം.. സ്നേഹം ഉണ്ടെങ്കിൽ അവർ പറയുന്ന പല തെറ്റുകളും നമ്മൾ ന്യായീകരിക്കും.. ചിലപ്പോൾ പറയുന്നത് കേട്ടിട്ടില്ലേ അതായത് പ്രണയിക്കുന്ന സമയത്ത് ഇതേ കാര്യങ്ങൾ ചെയ്തപ്പോൾ അന്ന് അവർക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു പക്ഷേ ഇപ്പോൾ അത് ഒരു പ്രശ്നമാകുന്നു.. എന്ന് പറയുന്ന ആളുകളെ കണ്ടിട്ടില്ലേ..

Leave a Reply

Your email address will not be published. Required fields are marked *