സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ.. പ്രധാന കാരണങ്ങളും ലക്ഷണങ്ങളും.. ഇത് നമുക്ക് എങ്ങനെ തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കാം.. വിശദമായി അറിയുക..

ഇന്ന് നമുക്ക് ഗർഭാശയഗള ക്യാൻസർ കളെക്കുറിച്ച് സംസാരിക്കാം.. ഗർഭാശയഗള ക്യാൻസർ അല്ലെങ്കിൽ സർവിക്കൽ കാൻസർ എന്ന് പറയുന്നത് ഇത് ശരിക്കും പറഞ്ഞാൽ ഗർഭപാത്രത്തിലെ ക്യാൻസർ ഇത് രണ്ടും ഒന്നാണോ എന്ന് പലർക്കും കുറച്ചു സംശയം ഉണ്ടാകും.. ശരിക്കും പറഞ്ഞാൽ ഇത് രണ്ടും രണ്ടാണ്.. ഗർഭപാത്രത്തിന് അകത്ത് വരുന്നതാണ് ഗർഭപാത്ര ക്യാൻസർ.. അതിൻറെ താഴത്തെ ഭാഗത്ത് വരുന്നതാണ് ഗർഭാശയഗള ക്യാൻസർ എന്നു പറയുന്നത്..

ഇത് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറയുന്നത് ഗർഭാശയഗള ക്യാൻസറുകൾ ഇതിൻറെ പ്രധാനകാരണങ്ങൾ എന്ന് പറയുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് എന്നിവയാണ്.. അപ്പോൾ ഈ വൈറസ് നമ്മുടെ ശരീരത്തിൽ കയറുന്നത് ലൈംഗികബന്ധത്തിലെ കൂടെയാണ് മിക്കപ്പോഴും ഇത് നമ്മുടെ ശരീരത്തിനുള്ളിലേക്ക് കയറുന്നത്.. അപ്പോൾ നമുക്ക് തന്നെ അറിയാം നമ്മുടെ പെൺകുട്ടികളുടെ കല്യാണപ്രായം എന്ന് പറയുന്നത് നമ്മുടെ കേരളത്തിൽ എന്ന് പറയുന്നത് ഏകദേശം 20 മുതൽ 25 നും ഇടയിലാണ്..

ഈ വൈറസ് നമ്മുടെ ശരീരത്തിൽ കയറി 80 ശതമാനം ആളുകളിലും നമ്മുടെ ശരീരത്തിലെ ഒരു രോഗപ്രതിരോധശേഷി കാരണം 80 ശതമാനം ആളുകളിലും ഈ ഇൻഫെക്ഷൻ ക്ലിയർ ആയി പോകും.. അല്ലെങ്കിൽ അത് തനിയെ പോകും.. പക്ഷേ ഒരു 20 ശതമാനം ആളുകൾക്ക് ഈ വൈറൽ ഇൻഫെക്ഷൻ തങ്ങിനിൽക്കും.. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ എന്തോ ഒരു തകരാറു കൊണ്ട് 20 ശതമാനം ആളുകളിലും ഇവ ശരീരത്തിൽ തന്നെ തങ്ങി നിൽക്കും..ഇവരിലാണ് ക്യാൻസർ ആകുന്നതിനു മുമ്പുള്ള സ്റ്റേജിലേക്ക് എത്തുന്നത്..

Leave a Reply

Your email address will not be published. Required fields are marked *