ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ടെൻഷൻ എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. ഭൂരിഭാഗം ആളുകളും വന്ന പറയാറുണ്ട് എനിക്ക് കഴുത്ത് വേദന അല്ലെങ്കിൽ കൈ വേദന.. മുട്ടുവേദന മസിൽ വേദന.. അതുപോലെതന്നെ ഉറക്കം ബുദ്ധിമുട്ടാണ്.. രാത്രിയിൽ ഒരു ഉറക്കം കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് ഉറക്കം വരുന്നില്ല.. ചില ആളുകൾക്ക് ആണെങ്കിൽ രാവിലെ ആകുമ്പോഴാണ് ഉറക്കം വരുന്നത്.. രാത്രി മൊത്തം ഉറക്കമില്ല എന്നൊക്കെ ആളുകൾ പറയാറുണ്ട്.. മറ്റു ചിലർ പറയാറുണ്ട് ഒരുപാട് മുടിപൊഴിച്ചിൽ ആണ് എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല.. അതുപോലെതന്നെ മുടി പെട്ടെന്ന് നരക്കുന്നു.. പണ്ടൊക്കെ ഞാൻ ഒരുപാട് ദൂരം നടക്കുമായിരുന്നു പക്ഷേ ഇപ്പോൾ കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ മടുപ്പ് ആണ്.. പണ്ട് ഞാൻ വളരെ ആക്ടീവ് ആയിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് ഭയങ്കര മടിയാണ്.. ഉന്മേഷ കുറവാണ്..
അപ്പോൾ ഇതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട് അത് ഹോർമോണൽ ഇൻ ബാലൻസ്.. പലരീതിയിലുള്ള ന്യൂട്രീഷ്യൻ ഡെഫിഷ്യൻസി ഉണ്ട്.. പലതരം രോഗങ്ങളുണ്ട് എന്നൊക്കെ പറഞ്ഞാലും ഇത് സ്ട്രെസ്സ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നമാണ്.. ഫൈബ്രോമയാൾജിയ എന്ന് പറയുന്ന രോഗത്തിൽ ഏത് ബ്ലഡ് ടെസ്റ്റ് ചെയ്താലും ഒന്നും കിട്ടില്ല അതുപോലെതന്നെ എൻഡോസ്കോപ്പി.. സി ടീ സ്കാൻ അതുപോലെ എംആർഐ എക്സ്-റേ എന്ത് വേണമെങ്കിലും ചെയ്താലും ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല എന്നാലും നമുക്ക് ഫുൾ ബുദ്ധിമുട്ടുകൾ ആയിരിക്കും..
അപ്പോൾ നമ്മൾ പല രീതിയിലുള്ള കാര്യങ്ങൾ പറയും എങ്കിലും ഇതിന് അടിസ്ഥാനപരമായ കാരണം എന്ന് പറയുന്നത് സ്ട്രെസ് റിലേറ്റഡ് തന്നെയാണ്.. എത്ര ആളുകൾക്കാണ് വയറിൽ പ്രശ്നമുള്ളത് നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ.. വയർ കമ്പിച്ച വരുന്നത്.. മലബന്ധം അതുപോലെ പൈൽസ് ഫിഷർ.. ഫിസ്റ്റുല ഇത് റിലേറ്റഡ് ആയിട്ട് ഒരുപാട് കാര്യങ്ങളുണ്ട്.. ഇത് മരുന്നു കഴിച്ചാൽ മാറും എങ്കിലും പിന്നെയും വരുന്നു.. അത് എന്തുകൊണ്ടാണ് പിന്നെയും വരുന്നത് എന്നതാണ് എടുത്തു ചോദിക്കുന്ന ഒരു പ്രധാന ചോദ്യം..