റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ.. ഇവ എങ്ങനെയാണ് വരുന്നത്.. ഇവ നമുക്ക് എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

എല്ലാവരും സാധാരണയായി കേൾക്കാറുള്ള ഒന്നാണ് ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.. നമ്മുടെ കേരളത്തിൽ കൂടുതൽ ആളുകൾക്ക് സന്ധികളിലുണ്ടാകുന്ന വേദനകളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന രോഗമാണ് റുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം.. അതിന് പലപ്പോഴും മലയാളത്തിൽ അതായത് ആയുർവേദത്തിൽ വാതരക്തം എന്നാണ് പറയുന്നത്.. അപ്പോൾ എന്താണ് ഈ റുമറ്റോയ്ഡ് ആർത്രൈറ്റിസ്.. എന്തൊക്കെയാണ് ഇതിനെ ലക്ഷണങ്ങൾ.. ഇത് എങ്ങനെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത്… ഒന്നാമത്തെ കാര്യം ഈ റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന് പറയുന്നത് വളരെ ഒരു കോമൺ ആയിട്ടുള്ള അസുഖമാണ്..

നമ്മുടെ കേരളത്തിൽ തന്നെ ഒരു മൂന്നുമുതൽ നാല് ലക്ഷത്തോളം ആളുകൾ ഈ ആമവാതം കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. അപ്പോൾ എന്താണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. ലക്ഷണം എന്ന് പറഞ്ഞാൽ രാവിലെ എഴുന്നേൽക്കുമ്പോൾ കൈകളിലും കാലുകളിലും വളരെയധികം stifness വരുന്നു.. കാരണം എന്താണ് രാത്രി കിടന്നുറങ്ങുമ്പോൾ ജോയിൻറ് കളിൽ നീർ കേട്ട് ഉണ്ടാകുന്നു.. അത് പിന്നീട് പതുക്കെ പതുക്കെ ആയിരിക്കും കുറഞ്ഞു വരുന്നത്..കുറച്ച് രോഗികൾ പറഞ്ഞ പ്രധാന ലക്ഷണങ്ങൾ രാവിലെ എണീക്കുമ്പോൾ വാതിലിനെ കുറ്റി തുറക്കാൻ പറ്റുന്നില്ല.. അല്ലെങ്കിൽ രാവിലെ മാവ് കുഴക്കാൻ പറ്റുന്നില്ല.. രാവിലെ ഒരു ഗ്ലാസ് പിടിക്കാൻ പോലും ബുദ്ധിമുട്ടാണ്..

ബ്രഷ് ചെയ്യാൻ ബുദ്ധിമുട്ടാണ്.. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.. രാത്രി കിടക്കുമ്പോൾ കൈകളിലും കാലുകളിലും ജോയിൻറ് കളിലും നീർക്കെട്ട് ഉണ്ടാവുന്നു.. പിന്നീട് അത് ചൂടുവെള്ളത്തിൽ ഒക്കെ കൈ വയ്ക്കുമ്പോൾ ആയിരിക്കും അത് കുറഞ്ഞു വരുന്നത്.. റുമറ്റോയ്ഡ് ആർത്രൈറ്റിസ് ശരീരത്തിലെ എല്ലാ സന്ധികളെയും ബാധിക്കാം.. ചെറിയ സന്ധികൾ.. ഷോൾഡർ.. മുട്ട്..കാൽ ഉപ്പൂറ്റി.. എല്ലാ സന്ധികളെയും ബാധിക്കാവുന്ന ഒരു അസുഖമാണ് റുമറ്റോയ്ഡ് ആർത്രൈറ്റിസ്..