എന്താണ് dental implants.. ഇപ്പോൾ വളരെ അല്ലെങ്കിൽ ചെറിയതോതിലെങ്കിലും ജനങ്ങളുടെ ഇടയിൽ കേട്ട് തുടങ്ങിയ ഒരു പേരാണ് dental implants എന്നുള്ള പേര്.. നമ്മുടെ നഷ്ടപ്പെട്ട പല്ലുകളെ വളരെ നാച്ചുറൽ ആയിട്ട് അതായത് ഏറ്റവും ഭംഗിയായിട്ട് റീപ്ലേസ് ചെയ്യാൻ പറ്റുന്ന ഒരു പല്ലിൻറെ ചികിത്സയിലെ ഏറ്റവും വലിയ മഹാത്ഭുതമാണ് ഈ പറയുന്ന dental implant.. കേരളം അല്ലെങ്കിൽ ഇന്ത്യ ഒട്ടാകെ എടുക്കുകയാണെങ്കിൽ dental implants അതിൻറെ ശൈശവ അവസ്ഥയിലാണ്.. അതിലൊരു പ്രാരംഭ മായ എൻട്രി വന്നു തുടങ്ങിയിട്ടേയുള്ളൂ..
എല്ലാവരും അതിനെക്കുറിച്ച് കേട്ട് തുടങ്ങുന്നു.. അതിന് എല്ലാ ഡോക്ടർമാരും അതിനെ ചെറിയ തോതിലെങ്കിലും അതിനെക്കുറിച്ച് പറയാൻ തുടങ്ങുന്നതേയുള്ളൂ.. നോർമൽ നമുക്ക് അറിയാം മുമ്പ് കാലങ്ങളിൽ നമുക്കും നമ്മുടെ പ്രായമുള്ള ആളുകൾക്ക് ആയാലും പല്ല് നഷ്ടപ്പെട്ടു കഴിഞ്ഞാൽ അത് റീപ്ലേസ് ചെയ്യാൻ വളരെ ചുരുക്കം മെത്തേഡുകളും മാത്രമേയുള്ളൂ..
അതിൽ വളരെ പേരെടുത്തത് എന്ന് പറയുന്നത് ഊരി വെക്കുന്ന പല്ല് സെറ്റുകൾ അല്ലെങ്കിൽ തൊട്ടടുത്തുള്ള പല്ലുകളെ ചെറുതാക്കി വയ്ക്കുന്ന ബ്രിഡ്ജുകൾ.. അതുമല്ലെങ്കിൽ നമ്മൾ എന്താണ് ചെയ്യുന്നത് പൂർണ്ണമായും എല്ലാ പല്ലുകളെയും എടുത്തുമാറ്റി സെറ്റ് പല്ലുകൾ വെക്കുന്നു.. ഇതിനെല്ലാം ഒരു വിരാമമിട്ടുകൊണ്ട് ആണ് ഈ dental implants എന്ന മഹാത്ഭുതം വന്നിരിക്കുന്നത്.. എന്താണ് ബേസിക്കലി dental implant.. നമുക്കറിയാം ഒരു പല്ല് നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒരു പല്ല് എന്ന് പറയുന്നത് മുകളിൽ കാണുന്ന വെള്ള പദാർത്ഥം മാത്രമല്ല അതിൻറെ ഉള്ളിലേക്ക് വേരുകൾ തന്നെ അടങ്ങിയിട്ടുണ്ട്..