നമുക്കെല്ലാവർക്കും തിങ്കളാഴ്ച രാവിലെ രാവിലെ എണീറ്റ് സ്കൂളിൽ പോകാനും ജോലിക്ക് പോകാനും നമ്മുടെ കൊച്ചു കൂട്ടുകാർക്കും മുതിർന്ന ആളുകൾക്കും ഒക്കെ നല്ല മടിയുള്ള ഒരു കാര്യമാണ്.. രാവിലെ ആറു മണിക്ക് അലാറം സെറ്റ് ചെയ്യാം.. പക്ഷേ അലാറം അടിച്ചാൽ അത് ഓഫ് ചെയ്ത് വീണ്ടും കിടന്നുറങ്ങു.. അഞ്ചു മിനിറ്റ് കഴിഞ്ഞ് എണീക്കാം എന്ന് കരുതി അങ്ങനെ ചെയ്യും അവസാനം അത് എട്ടു മണി ആവും.. അവസാനം കുളിക്കാതെ പോലും ജോലിക്ക് പോകേണ്ട ഒരു അവസ്ഥ ഉണ്ടാവും.. അപ്പോൾ നമ്മൾ രാവിലെ ചെയ്യാൻ പാടില്ലാത്തതും.. രാവിലെ ചെയ്യേണ്ടതും ആയിട്ടുള്ള കുറച്ചു കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഓൾ വെയ്സ് പോസിറ്റീവ് എന്നുള്ള ഒരു ആറ്റിട്യൂട് നമുക്ക് ജീവിതത്തിൽ കൊണ്ടുവരുവാൻ സാധിക്കണം.. പലപ്പോഴും നമ്മുടെ ജോലിയെ പറ്റിയുള്ള സംഘർഷങ്ങളും..
നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളും ആണ് നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത്.. കുട്ടികൾക്ക് ആണെങ്കിൽ പോലും സ്കൂളിൽ പോകാൻ മടി തോന്നുന്ന കാര്യം അതാണ്.. അപ്പോൾ രാവിലെ എണീക്കുമ്പോൾ തന്നെ നമുക്ക് ചിന്തിക്കേണ്ടത് ഇന്നത്തെ ജോലി ഏറ്റവും ഭംഗി ആയിട്ട ചെയ്തു തീർത്ത വീട്ടിൽ വരുന്ന എന്നിട്ട് സ്വസ്ഥമായി കിടന്നുറങ്ങുന്ന ഒരു കാര്യത്തെ പറ്റി ആണ്.. അതിനെ ഒന്ന് സങ്കൽപ്പിക്കുക.. നമ്മൾ എന്താണ് ഇമേജിങ് ചെയ്യുന്നത് അത് തന്നെ നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്..
രാവിലെ അലാറം അടിക്കുമ്പോൾ അത് ഓഫ് ആക്കി വീണ്ടും കിടന്നുറങ്ങാതെ അപ്പോൾ തന്നെ എണീറ്റ് ആദ്യം നമ്മൾ എന്താണ് ചെയ്യുന്നത്.. മിക്ക ആളുകളും മൊബൈൽ ഫോൺ എടുത്ത് അതിലെ മെസ്സേജ് എടുത്തു നോക്കും.. മിക്കവാറും അതിൽ എന്തെങ്കിലും നെഗറ്റീവ് കാര്യങ്ങൾ ആയിരിക്കും രാവിലെ തന്നെ കാണേണ്ടി വരുന്നത്.. അപ്പോൾ എണീറ്റ് വരുമ്പോൾ തന്നെ ചെയ്യാൻ പാടില്ലാത്ത പ്രധാനപ്പെട്ട കാര്യമാണ് മൊബൈൽ ഫോൺ എടുത്തു നോക്കരുത് എന്നുള്ളത്.. പലപ്പോഴും ഈ ഫോൺ എടുത്തു നോക്കുമ്പോൾ തന്നെ നമ്മുടെ പകുതി ദിവസം അതുകൊണ്ടുതന്നെ എന്നെ ഓഫ് ആയി പോകാൻ സാധ്യതയുണ്ട്..