ഇന്ന് നടക്കേണ്ട പലരും കിടക്കുകയാണ്.. അതുപോലെ ഇരിക്കേണ്ട പലരും കിടക്കുകയാണ്.. ഇവർക്ക് സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ കഴിയും എന്നുള്ള അറിവ് ഇല്ലാത്തതുകൊണ്ടാണ് വീടുകളിൽ പലപ്പോഴും വെറുതെ കിടക്കുന്നത്.. സ്ട്രോക്ക് അല്ലെങ്കിൽ തലയ്ക്ക് പരിക്കേറ്റ ആളുകളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ചെറിയൊരു വീഡിയോ ചെയ്യുന്നത്.. നമുക്കറിയാം സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ആദ്യത്തെ അഞ്ചാറു ദിവസം ഹോസ്പിറ്റലിൽ കിടക്കുകയും അവരെ ഒന്ന് സ്റ്റേബിൾ ആക്കി സ്ട്രോക്ക് തിരികെ വരാതിരിക്കാനുള്ള മരുന്ന് കൊടുത്തു അത് വീട്ടിലേക്ക് പറഞ്ഞു വിടും..
അതിനുശേഷം വീടിൻറെ അടുത്തുള്ള ആശുപത്രികളിൽ നിന്ന് എക്സൈസ് ഒക്കെ ചെയ്തു ആക്ടിവിറ്റികൾ ഏർപ്പെട്ട മുന്നോട്ടു പോയാൽ മതി എന്നാണ് പറയാറുള്ളത്.. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ മോഡേൺ മെഡിസിൻ പ്രത്യേകിച്ചും ഒന്നും ഓഫർ ചെയ്യാൻ ഇല്ല എന്നാണ് പലരുടെയും തെറ്റിദ്ധാരണ.. അതുകൊണ്ടുതന്നെയാണ് പലരും പല പല മറ്റ് മാർഗങ്ങൾ തെരഞ്ഞെടുക്കുന്നത്.. പക്ഷേ യഥാർത്ഥത്തിൽ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഫിസിക്കൽ മെഡിസൻ റിഹാബിലിറ്റേഷൻ.
എന്ന സ്പെഷാലിറ്റി യുടെ മോഡേൺ മെഡിസിൻ ഇതുപോലുള്ള സാധാരണ ആൾക്കാരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ളത് എവിടെന്സ് സഹിതം കാണിച്ചു കൊടുക്കുന്നുണ്ട്.. ബെറ്റർ ട്രീറ്റ്മെൻറ് ഓപ്ഷൻസ് നമ്മുടെ നാട്ടിലേക്ക് വരുന്നതേയുള്ളൂ.. ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ ടീം പ്രധാനമായും ഒരു ഡോക്ടർ ഉണ്ടാവും.. അവരോടൊപ്പം ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടാവും.. അതുപോലെ നഴ്സ് ഉണ്ടാവും.. അതുപോലെ സോഷ്യൽ വർക്കേഴ്സ് അങ്ങനെ ഒരുപാട് പേരുണ്ടാകും..