ഉറങ്ങാൻ പറ്റാത്ത ആളുകൾക്ക് വെറും ഒരു മിനിറ്റിൽ തന്നെ സുഖനിദ്ര ലഭിക്കുവാൻ സഹായിക്കുന്ന സിമ്പിൾ ടിപ്സുകൾ..

ഉറക്കം ഒരു അനുഗ്രഹമാണ്.. പല ആളുകൾക്കും നന്നായി ഉറങ്ങാൻ പറ്റാത്തത് കൊണ്ടുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഒട്ടനവധി അലട്ടുന്ന വരാണ്.. നന്നായി ഉറങ്ങു വാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.. ആദ്യമേ തന്നെ ഉറക്കത്തിന് നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുക്കുക എന്നുള്ളത് വളരെ പ്രധാനമാണ്.. സ്ലീപ് ഹൈജീൻ എന്ന് പറയുന്ന ഒരു ടേം തന്നെ ഉണ്ട്.. അതായത് നമ്മുടെ ഉറക്കത്തിനു വേണ്ടി നമ്മുടെ സാഹചര്യങ്ങൾ ക്രിയേറ്റ് ചെയ്യുക..

മാനസികമായും ശാരീരികവുമായും.. അപ്പോൾ ഉറങ്ങാനായി ഒരു കൃത്യസമയം പാലിക്കുക.. കൃത്യസമയത്ത് തന്നെ ഉറങ്ങുകയും ചെയ്യുക.. എന്നുള്ളതാണ് ആദ്യത്തേത്. അപ്പോൾ ഉറങ്ങാൻ ഉള്ള സ്ഥലം നമ്മുടെ ബെഡ്റൂം അതിനനുസരിച്ചുള്ള നല്ലൊരു ലൈറ്റ് ഇട്ട് വെക്കുക.. നല്ല ലൈറ്റ് എന്ന് പറയുന്നത് കുറഞ്ഞ കളറിലുള്ള ലൈറ്റ്.. അതായത് ഇരുട്ടത്ത് തന്നെ ഉറങ്ങുന്നതാണ് ഏറ്റവും അഭികാമ്യം.. ചിലപ്പോൾ അത്യാവശ്യം വെട്ടം വേണമെന്നുണ്ടെങ്കിൽ ചെറിയ സീറോ ബൾബ് ഘടിപ്പിക്കാം..

അതുപോലെ കടുംനിറത്തിലുള്ള ബെഡ്ഷീറ്റ് കർട്ടൻ pillow കവർ.. അത്തരം വസ്തുക്കൾ എല്ലാം പരമാവധി ഒഴിവാക്കുക.. അതുപോലെ കടുംനിറത്തിലുള്ള പെയിൻറ് ഒഴിവാക്കാം.. പ്രധാനമായും നല്ലൊരു അന്തരീക്ഷം കൊടുക്കുക.. നമ്മൾ മുഷിഞ്ഞ മാറിയ വസ്ത്രങ്ങൾ.. നമ്മുടെ ചെരിപ്പുകൾ.. പൂപ്പൽ പിടിച്ച വസ്തുക്കളോ.. എല്ലാം ബെഡ്റൂമിൽ നിന്ന് മാറ്റി വെക്കാം..