നമുക്ക് ലങ്സ് ക്യാൻസർ ഉണ്ടോ എന്ന് എങ്ങനെ തുടക്കത്തിൽ തന്നെ മനസ്സിലാക്കാം.. ഇത് ഉണ്ടെങ്കിൽ ശരീരം വളരെ മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങളും എന്തെല്ലാം.. എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

ലങ് ക്യാൻസർ കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയമുണ്ടാക്കുന്ന ഒന്നാണ്..ഈ ലങ് ക്യാൻസർ ഒഴിവാക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും.. ലങ്ങ് കാൻസർ ഉണ്ടോ എന്ന് നമുക്ക് തുടക്കത്തിൽതന്നെ എങ്ങനെ നിർണയിക്കാൻ കഴിയും.. അതിനെ ഫലപ്രദമായ ചികിത്സാ മാർഗങ്ങൾ എന്തൊക്കെയാണ്.. ഇതിനെക്കുറിച്ച് എല്ലാം നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.. ലങ് ക്യാൻസർ പ്രൈമറി ആയിട്ടും സെക്കൻഡറി ആയിട്ടും ഉണ്ടാകാം.. തുടക്കത്തിൽതന്നെ ലങ് ക്യാൻസർ തുടങ്ങുന്ന ഒരു ഓർഗൺ ആയിട്ടും ലെങ്സ് ഉണ്ടാകാം..

വേറെ ഒരു അവയവത്തെ ബാധിച്ച കാൻസറിൻറെ സെക്കൻഡറി ആയി അല്ലെങ്കിൽ അതിൽ നിന്നും സ്പ്രെഡ് ആയി ലങ്സ് ഇല് വന്നിരിക്കുന്ന ഒരു ക്യാൻസർ ആയിട്ട് നമുക്ക് ഇതിനെ കണ്ടെത്താൻ സാധിക്കും.. അത് ഒത്തിരി പേരിൽ ഒന്നും വരുന്നതല്ല.. അത് ഒരു മൂന്നു മാസത്തിലൊരിക്കൽ ഒക്കെയാണ് ഞങ്ങൾക് ഒരു ആവറേജ് ക്ലിനിക്കിൽ വരുന്ന ഈ കാൻസർ രോഗികളെ നിർണയിച്ചിരുന്നത്.. എന്നാൽ ആളുകൾക്ക് വളരെ പേടിയാണ് കാരണം അവർ റിപ്പീറ്റ് ആയിട്ട് എക്സറേ എടുത്തു നോക്കുന്നു..

അതുപോലെ റിപ്പീറ്റ് ആയിട്ട് ഇസിജി എടുത്തു നോക്കുന്നു.. നെഞ്ചിൽ വേദന അതുപോലെ നെഞ്ചിൽ പുകച്ചിൽ.. നീറ്റൽ അതുപോലെ എന്തോ എടുത്തു വച്ചിരിക്കുന്ന ഒരു ഫീൽ.. എന്നൊക്കെ ഉള്ള ലക്ഷണങ്ങൾ ആയിട്ട് ആളുകൾ കാണാൻ വരാറുണ്ട്.. അപ്പോൾ ഇതിന് പ്രാഥമികം ആയിട്ടുള്ള ഒരു പരിശോധന എന്ന നിലയിൽ ചെസ്റ്റ് എക്സറെ തന്നെയാണ് ഏറ്റവും അഭികാമ്യം.. അപ്പോൾ എക്സ്റേയിൽ എന്തെങ്കിലും മുഴ ആയിട്ടോ പഴുപ്പ് ആയിട്ടോ എന്തെങ്കിലും കണ്ടു കഴിഞ്ഞാൽ നമുക്ക് ഫർദർ ആയിട്ടുള്ള ഇൻവെസ്റ്റിഗേഷൻ സ് പറയാറുണ്ട്..