ഹൃദ്രോഗം ഭാവിയിൽ വരാതിരിക്കാനായി അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. ആരും ഈ വീഡിയോ കാണാതെ പോകരുത്..

ആൻജിയോഗ്രാഫി അതുപോലെ ആൻജിയോപ്ലാസ്റ്റി സർജറിയോ ഭാവിയിലെ ഹാർട്ട് അറ്റാക്ക് മൂലമുള്ള മരണസാധ്യത കുറക്കുന്നില്ല എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.. ഹാർട്ടറ്റാക്ക് അതുപോലെതന്നെ സ്ട്രോക്ക് ഒക്കെ ഉണ്ടാകുന്നത് മിക്കവാറും അമിത പ്രഷർ അതുപോലെതന്നെ ഷുഗർ ഒക്കെ ഉള്ളതുകൊണ്ട് തന്നെയാണ്.. അവക്കായി മരുന്ന് കഴിക്കുന്നവർക്ക് ആണ്.. ഇത്തരം രോഗം വരാനുള്ള അടിസ്ഥാനകാരണം ജീവിതശൈലിയിലെ അപാകതകളാണ്.. അതുകൊണ്ടാണ് മരുന്നും ഓപ്പറേഷനും കൊണ്ട് ഇത്തരം രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തത്..

അതുകൊണ്ടുതന്നെ ഇത്തരം പരിശോധനകൾക്കും ഓപ്പറേഷനുകളും വിധേയരാകുന്ന അതിനുമുൻപ് രോഗികളും ബന്ധുക്കളും അവയുടെ ഗുണ ദോഷങ്ങളെ കുറിച്ച് അറിയേണ്ടത് നിർബന്ധമാണ്.. ഹൃദ്രോഗം പ്രധാനമായും രണ്ട് തരം ആണ് ഉള്ളത്.. ആദ്യത്തേത് ഇലക്ട്രിക്കൽ വയറിങ് ലെ പ്രശ്നങ്ങൾ മൂലം ഉണ്ടാക്കുന്നത്.. അതായത് ഹൃദയവുമായി ബന്ധപ്പെട്ട പ്ലേസ് മേക്കർ ഇൻറെ നെർവ് കളുടെയും അപാകതകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ.. രണ്ടാമത്തേത് രക്തക്കുഴലുകളിലുണ്ടാകുന്ന അടവ്.. അതായത് പ്ലംബിംഗ് സംബന്ധമായ പ്രശ്നങ്ങൾ.. ഇലക്ട്രിക്കൽ പ്രശ്നങ്ങളാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും നെഞ്ചിടിപ്പ് കൂടാനും കുറയാനും ഒക്കെ കാരണം..

പ്ലംബിങ് പ്രശ്നങ്ങൾ അഥവാ ഹൃദയ രക്തക്കുഴലുകളിലുണ്ടാകുന്ന അടവ് ആണ് ഹാർട്ടറ്റാക്ക് വരാനുള്ള കാരണം.. മാനസിക സംഘർഷമോ ഹൃദയധമനികളിൽ പെട്ടെന്ന് ഉണ്ടാകുന്ന അടവ് മൂലം ഹൃദയത്തിലെ പ്ലേസ്മേക്കറിന് ഇലക്ട്രിക്കൽ വയറിങ്ങിന് തകരാർ ഉണ്ടാകുകയോ അതിലേക്കുള്ള രക്തയോട്ടം കുറയുകയും നിലയ്ക്കുകയോ ചെയ്യുമ്പോൾ ആണ് പെട്ടെന്ന് ഹൃദയമിടുപ്പ് നിലച്ച ഹൃദയം സ്ഥമ്പിക്കുന്നത്.. പെട്ടെന്ന് ഹൃദയത്തിൻറെ മിടിപ്പ് നിലച്ചാൽ എല്ലാ ശരീരഭാഗങ്ങളിലേക്ക് മുള്ള് രക്തയോട്ടം നിലയ്ക്കും.. സെല്ലുകൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും കിട്ടാതെ വരുന്നതു മൂലം നാശം സംഭവിക്കുന്നത് ആദ്യം ബ്രെയിൻ ആണ്..

Leave a Reply

Your email address will not be published. Required fields are marked *