എൻറെ ചെറുപ്പകാലത്ത് പാമ്പിനെ അതുപോലെ നീർകോലി.. ചേരട്ട.. എല്ലാം പാമ്പിനെ കണ്ടു എന്നാണ് പറയുക. അതുപോലെതന്നെ പൈൽസ് വന്നാലും ഫിഷർ വന്നാലും ഫിസ്റ്റുല വന്നാലും എല്ലാവർക്കും മൂലക്കുരു ആണ്.. അതുകൊണ്ടുതന്നെ മൂലക്കുരുവിന് വേണ്ടിയുള്ള സ്വയം ചികിത്സ അല്ലെങ്കിൽ മറ്റ് ഒറ്റമൂലികൾ എടുത്ത് അത് ആകെ വഷളാക്കി അവസാനഘട്ടത്തിൽ എൻറെ അടുത്തേക്ക് വരുന്ന ഒരുപാട് കേസുകൾ ഞാൻ കണ്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെ പൈൽസ് ഫിഷർ ഫിസ്റ്റുല എന്നീ മൂന്ന് കണ്ടീഷനുകൾ കുറച്ച് വളരെ വ്യക്തമായി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത് എന്താണ് ഫിഷർ..
ഫിഷർ വരാതിരിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്ന 10 നിർദേശങ്ങൾ ആണ് പറയുന്നത്.. ഫിഷർ എന്നാൽ മലദ്വാരത്തിന് അറ്റത്ത് ഒരു വിള്ളൽ അല്ലെങ്കിൽ ഒരു മുറിവുകൾ സംഭവിക്കുകയും.. അതികഠിനമായ വേദന കൂടാതെ ബ്ലീഡിങ് അതുപോലെതന്നെ അസഹ്യമായ പുകച്ചിൽ.. ഇതാണ് ഫിഷറിന് പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത്.. എൻറെ അടുത്തേക്ക് വരുന്ന സ്ത്രീകൾ മൂന്നും നാലും പ്രസവം കഴിഞ്ഞിട്ടാണ് വരുന്നത്.. ഡോക്ടറെ മൂന്ന് നാല് പ്രസവം കഴിഞ്ഞിട്ടും ഞാൻ ഇത്രയധികം വേദന അനുഭവിക്കേണ്ടി വന്നിട്ടില്ല.. മലം പോകുമ്പോൾ അതികഠിനമായ വേദന ആണ് ഡോക്ടറെ.. ഇത് എങ്ങനെയെങ്കിലും ഒന്നു മാറ്റി തരുമോ എന്ന് ചോദിക്കാറുണ്ട്..
കൂടുതലായും മലബന്ധം ഉള്ള ആളുകളിലാണ് ഈ ഫിഷർ എന്ന രോഗാവസ്ഥ കണ്ടുവരുന്നത്.. അതുപോലെതന്നെ പ്രസവം കഴിഞ്ഞ് സ്ത്രീകൾക്കും ഒരുപാട് പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഈ ഒരു അവസ്ഥ വരാറുണ്ട്.. വായിൽ മുറിവ് വരികയാണെങ്കിൽ നമുക്ക് ആ ഭാഗത്തുകൂടെ ഭക്ഷണം കഴിക്കാതെ ഇരിക്കാം.. കാലിൽ മുറിവ് വന്നാൽ അതുകൊണ്ട് നടക്കാതെ ഇരിക്കാം.. എന്നുകരുതി മലദ്വാരത്തിൽ മുറിവ് സംഭവിച്ചാൽ നമുക്ക് മലം കെട്ടിവച്ച് നിർത്താനോ സാധിക്കുന്ന ഒരു കാര്യമല്ല.. ഈ അതികഠിനമായ വേദന കൊണ്ട് തന്നെ മലം പോയതിനുശേഷം ഒരു മൂന്നാല് മണിക്കൂർ വേദന സഹിക്കുക.. അല്ലെങ്കിൽ ഇരിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരിക ഇതെല്ലാം ഫിഷർൻറെ ഒരു പ്രശ്നം തന്നെയാണ്..