COPD രോഗം വരാനുള്ള കാരണങ്ങളും അതിൻറെ പ്രധാന രോഗ ലക്ഷണങ്ങളും.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

ഇന്ന് പറയാൻ പോകുന്നത് ആർക്കൊക്കെയാണ് copd ബാധിക്കുന്നത് എന്നതിനെക്കുറിച്ചാണ്.. പ്രത്യേകിച്ചും പുകവലിക്കുന്ന ആളുകളിലാണ് ഏറ്റവും കൂടുതലായി copd കാണുന്നത് അതുകൊണ്ടുതന്നെ ഈ രോഗം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പുരുഷന്മാരിലാണ്.. പക്ഷേ സ്ത്രീകൾക്കും ഈ രോഗം വരാം.. സ്ത്രീകൾ പ്രത്യേകിച്ചും അടച്ചിട്ട അടുക്കളകളിൽ വിറക് മുതലായവ പാചകത്തിന് ഉപയോഗിക്കുമ്പോൾ വളരെ വർഷങ്ങൾ അങ്ങനെ ചെയ്യുന്നവർക്ക് copd വരാം.. പുകവലി അതുപോലെതന്നെ 15 വർഷത്തോളം തുടർച്ചയായി പുകവലിച്ചാൽ മാത്രമേ copd എന്ന രോഗം വരൂ.. എന്തുകൊണ്ടാണ് copd ഉണ്ടാകുന്നത്.. copd ഉണ്ടാകുന്നതിന് കാരണം ഇപ്പോൾ പറഞ്ഞു കഴിഞ്ഞു..

പ്രധാനമായും പുകവലിയാണ്.. വളരെ വർഷങ്ങൾ തുടർച്ചയായി പുകവലിക്കുന്ന ആളുകൾക്ക് ശ്വാസം കോശത്തിൽ ഉണ്ടാകുന്ന ശ്വാസ തടസ്സം ആണ് copd എന്ന രോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.. അതേപോലെതന്നെ സ്ത്രീകളിലും ഇത്തരം രോഗങ്ങൾ കാണാം.. പുരുഷന്മാരെ അപേക്ഷിച്ച് എണ്ണം കുറവാണെങ്കിൽ പോലും അടുക്കളയിൽ നിറഞ്ഞ പാചകത്തിന് ഉപയോഗിക്കുന്ന സ്ത്രീകളിൽ അതിൻറെ പുക ശ്വസിച്ച് ഇട്ട് copd വരുന്നതായി കാണുന്നുണ്ട്.. അതുപോലെതന്നെ ചില പ്രത്യേക ജോലി ചെയ്യുന്ന ആളുകൾക്ക്.. അതുപോലെ കയർ ഫാക്ടറിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക്.. കൊല്ലത്ത് ഉള്ള കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന ആളുകൾക്ക്..

ഇത്തരം ആളുകൾക്ക് സി ഓ പി ഡി രോഗം കണ്ടുവരുന്നു.. എങ്ങനെയാണ് copd രോഗം നമ്മൾ തിരിച്ചറിയുന്നത്.. copd രോഗ ലക്ഷണം എന്ന് പറഞ്ഞു കഴിഞ്ഞാൽ.. തുടക്കത്തിൽ നിർത്താതെയുള്ള ചുമ ആണ് ഉണ്ടാവുക ഇത് ക്രമേണ രോഗിയുടെ ശ്വാസകോശത്തിന് വീക്കം സംഭവിക്കുകയും ആദ്യമായി അവർ അനുഭവിക്കുന്നത് ജോലിചെയ്യാനുള്ള ബുദ്ധിമുട്ടാണ്.. ശ്വാസംമുട്ടൽ കൊണ്ട് ജോലി ചെയ്യാൻ ഉള്ള ബുദ്ധിമുട്ട്.. ഇതു ക്രമേണ കൂടിക്കൂടി വരും.. ഇതാണ് സി ഓ പി ടി യുടെ പ്രധാന രോഗലക്ഷണങ്ങൾ ആയി കാണുന്നത്.. എന്തുകൊണ്ടാണ് ഇതിനെ ഇത്ര പ്രാധാന്യം എന്ന് ചോദിച്ചു കഴിഞ്ഞാൽ copd രോഗം വന്നുകഴിഞ്ഞാൽ അത് പൂർണമായും മാറ്റിയെടുക്കാൻ നമുക്ക് സാധിക്കാറില്ല…

Leave a Reply

Your email address will not be published. Required fields are marked *