ഇന്നു നമ്മൾ സ്ട്രോക്ക് എന്ന അസുഖത്തെ കുറിച്ച് ചില കാര്യങ്ങൾ അറിയിക്കാൻ ആണ് ഈ വീഡിയോ എടുക്കുന്നത്.. സ്ട്രോക്ക് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഒരു വശം കയ്യും കാലും തളർന്നു കിടക്കുന്ന പോകുന്ന ഒരു അവസ്ഥ ആണ് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം.. അപ്പോൾ സ്ട്രോക്ക് എങ്ങനെ ഉണ്ടാകുന്നു.. എന്താണ് അതിനുള്ള കാരണങ്ങൾ.. അത് നമുക്ക് എങ്ങനെ തടയാൻ സാധിക്കും.. ഇത് വന്നുകഴിഞ്ഞാൽ എങ്ങനെ നമ്മൾ ചികിത്സിക്കണം.. ഇത്തരം കാര്യങ്ങളെക്കുറിച്ച് എന്ന് നമുക്ക് ഈ വീഡിയോയിൽ പരിശോധിക്കാം.. സ്ട്രോക്ക് എന്ന് പറഞ്ഞാൽ നമ്മുടെ തലച്ചോറിനകത്ത് ഉണ്ടാവുന്ന രക്തക്കുഴൽ അടഞ്ഞു പോകുകയോ അല്ലെങ്കിൽ ബ്ലീഡിങ് വരുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു ബലക്ഷയമാണ് സ്ട്രോക്ക് എന്ന് പറയുന്നത്..
കൂടുതലും 80 ശതമാനം ആളുകൾക്കും ബ്ലോക്ക് വരുന്നത് രക്തക്കുഴലുകൾ അടഞ്ഞിട്ട് രക്തക്കുഴലുകൾ ഉള്ള ബ്രെയിൻ ഭാഗം നശിച്ചുപോവുകയും ആ ബ്രെയിൻ ഡാമേജ് കാരണം ഒരു ഭാഗം തളർന്നു പോവുകയും ചെയ്യുന്നതിന് ആണ് സ്ട്രോക്ക് എന്ന് പറയുന്നത്.. 20 ശതമാനം ആളുകൾക്കും ബ്ലോക്ക് വരുന്നതിന് പകരം ആ ഒരുഭാഗത്തെ രക്തം പൊട്ടി ബ്രെയിൻ ഡാമേജ് വന്നിട്ട് ആ ബ്രെയിൻ കണ്ട്രോൾ ചെയ്യുന്ന ഭാഗം ചലനശേഷി നഷ്ടപ്പെടുന്നതിനെ ആണ് ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നത്.. പ്രധാനമായും നാല് കാരണങ്ങൾ കൊണ്ടാണ് ഇത് വരുന്നത്.. ഒന്നാമത്തേത് ഡയബറ്റിക്.. രണ്ടാമത്തേത് പ്രഷർ.. മൂന്നാമത്തേത് കൊളസ്ട്രോൾ.. നാലാമത്തേത് പുകവലി..
ഈ നാല് കാരണങ്ങൾ കൊണ്ടാണ് ഈ സ്ട്രോക്ക് എന്ന അസുഖം വരുന്നത്.. ഇത് ഉണ്ടാവാനുള്ള കാരണം അമിതമായ ഷുഗർ വരുക.. അല്ലെങ്കിൽ ബിപി അമിതമായി കൂടുക.. കൊളസ്ട്രോൾ കൂടുക.. പുകവലി ഉള്ള ആളുകൾക്ക്.. ഇങ്ങനെ ഉള്ള ആളുകളുടെ രക്തക്കുഴലുകൾ വർഷങ്ങൾ കൊണ്ട് ചുരുങ്ങി ചുരുങ്ങി ഒരു ദിവസം അടഞ്ഞു പോവുക.. പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്ന ഒരു അസുഖമല്ല സ്ട്രോക്ക്.. വർഷങ്ങൾ കൊണ്ട് ചുരുങ്ങി ചുരുങ്ങി ആണ് ഇത് ഒരു ദിവസം അടയുന്നത്..