ഇന്ന് സംസാരിക്കാൻ പോകുന്നത് വെരിക്കോസ് വെയിൻ എന്ന രോഗത്തെ കുറിച്ചും ആ രോഗത്തിൻറെ ചികിത്സാ രീതികളെക്കുറിച്ചും ആണ്.. നമുക്കറിയാം ഏറ്റവും കൂടുതൽ ആളുകൾ ഇന്ന് സമൂഹത്തിൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ അഥവാ കാലുകളിൽ ഞരമ്പ് ചുരുളുന്ന ഒരു അവസ്ഥ.. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഈ അസുഖം വെയിൻ അഥവാ രക്തം തിരിച്ചുപോകുന്ന കുഴൽ ഇൻറെ വാൽവിന് ഉണ്ടാകുന്ന ഡാമേജ് കൊണ്ട് ഉണ്ടാകുന്ന രോഗമാണ്..
ഈ രോഗം വരാൻ ഉള്ള പ്രധാന കാരണങ്ങൾ പൊണ്ണത്തടി.. അതുപോലെ തന്നെ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾ.. അമിതമായ വെയിറ്റ് ലിഫ്റ്റിംഗ്.. അതുപോലെതന്നെ ഗർഭധാരണം.. പാരമ്പര്യം ആയിട്ടും ഇതു വരാം.. എത്രാം കാരണങ്ങൾ കൊണ്ട് എല്ലാം ഇവ വരാം.. വെരിക്കോസ് വെയിൻ വന്നു കഴിഞ്ഞാൽ രോഗിക്ക് ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ചിലർക്ക് കാലിലെ ഞരമ്പുകൾ പൊന്തി നിൽക്കുന്നത് മാത്രമായിരിക്കും പ്രോബ്ലം..
മറ്റു ചിലർക്ക് ആയിക്കോട്ടെ അസഹ്യമായ വേദന ആയിരിക്കും.. പ്രത്യേകിച്ചും വൈകുന്നേരം ആകുമ്പോഴാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്.. മറ്റുചിലർക്ക് കാലിൻറെ അടിഭാഗത്തെ തൊലികൾ കറുപ്പുനിറത്തിൽ ആയി ചേഞ്ച് ആയി കൊണ്ടിരിക്കും.. അതുപോലെ ചൊറിച്ചിൽ വരും.. ഈ ചൊറിച്ചിൽ കൂടിക്കൂടി വ്രണമായി അത് പൊട്ടി അൾസറായി അത് ഉണങ്ങാതെ വരും.. ചിലർക്ക് ഈ രക്തക്കുഴലുകൾ പൊട്ടി അമിതമായ രക്തസ്രാവം ഉണ്ടാവും.. രോഗി അറിയാതെ തന്നെ രക്തം പോകുന്ന അവസ്ഥ..