ദാമ്പത്യ ജീവിതങ്ങൾ സന്തോഷകരമാക്കാൻ നമ്മൾ സ്ത്രീകൾ പാലിക്കേണ്ട അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ അതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.. നമുക്കറിയാം കുടുംബജീവിതത്തിൽ ഭാര്യയൊ.. ഭർത്താവോ ചില കാര്യങ്ങൾ പാലിക്കുകയോ.. ചില കാര്യങ്ങൾ ഒഴിവാക്കുകയോ ചില കാര്യങ്ങളിൽ മാറ്റം വരുത്തുകയും ഒക്കെ ചെയ്താൽ ജീവിതം കൂടുതൽ സന്തോഷകരമാകും.. എന്നുപറഞ്ഞാൽ ഒരു അല്പം പുരുഷ മനശാസ്ത്രം സ്ത്രീയും.. ഒരു അല്പം സ്ത്രീ മനശാസ്ത്രം പുരുഷനും മനസ്സിലാക്കി കഴിഞ്ഞാൽ ഒരുപാട് ജീവിതങ്ങൾ കൂടുതൽ സന്തോഷകരമായി മാറും..
അപ്പോൾ അത്തരത്തിൽ അറിഞ്ഞിരിക്കേണ്ട ചില പുരുഷ മനശാസ്ത്രത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.. നമ്മൾ സ്ത്രീകൾ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് പുരുഷൻ ഒരു സ്ത്രീയിൽ നിന്ന് അല്ലെങ്കിൽ ഒരു ഭാര്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഒരു സപ്പോർട്ട് ആണ്.. മറിച്ച് ഒരു കെയർ അല്ല.. അതായത് പുരുഷന്മാർ പൊതുവേ അച്ചീവ്മെൻറ് oriented ആണ്..
ജീവിതത്തിൽ പുതിയ നേട്ടങ്ങളുണ്ടാക്കാൻ അല്ലെങ്കിൽ അവർ ജോലി ചെയ്യുന്ന മേഖലയിൽ അവരുടെ ഓഫീസിൽ അല്ലെങ്കിൽ ഔദ്യോഗിക മേഖലയിൽ പുതിയ നേട്ടങ്ങളുണ്ടാക്കാൻ അല്ലെങ്കിൽ സമൂഹത്തിൽ പുതിയ നേട്ടങ്ങൾ ഉണ്ടാക്കാൻ.. കുടുംബത്തിൽ പുതിയ പുതിയ കാര്യങ്ങൾ ചെയ്യാൻ.. അല്ലെങ്കിൽ നേടാൻ ഒക്കെയാണ് പുരുഷന്മാർ കൂടുതലായും താൽപര്യപ്പെടുന്നത്.. അപ്പോൾ ആ കാര്യങ്ങളിൽ നമ്മൾ വേണ്ടവിധം സപ്പോർട്ട് കൊടുക്കുന്നതാണ് അവർക്ക് കൂടുതൽ സന്തോഷം.. അതായത് അവർ ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ നല്ലപോലെ ചെയ്തുതീർക്കാൻ നമുക്ക് പറ്റുന്ന രീതിയിൽ സപ്പോർട്ട് കൊടുക്കുക..