പലർക്കും കോമൺ ആയി കാണുന്ന രോഗാവസ്ഥ യായ നടുവേദന അപകടകാരിയോ.. ഇത് എന്തുകൊണ്ടാണ് വരുന്നത്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..വിശദമായി അറിയുക..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം നടുവേദനയെ കുറിച്ചാണ്.. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അസുഖങ്ങളിൽ ഒന്നാണ് നടുവേദന.. ഒരിക്കൽ പോലും നടുവേദന അനുഭവിക്കാത്ത ആളുകൾ ഉണ്ടാവില്ല എന്നാണ് പൊതുവെ പറയാറുള്ളത്.. എന്തൊക്കെയാണ് ഈ നടുവേദനയുടെ കാരണങ്ങൾ.. ഒരുപാട് കാരണങ്ങളുണ്ട് നടുവേദനയ്ക്ക് എങ്കിലും വളരെ സിമ്പിൾ ആയി പറയുകയാണെങ്കിൽ നട്ടെല്ലിന് ചുറ്റും കാണുന്ന മസിലിനെ സ്ട്രെയിൻ ഉണ്ടാകുന്നത് മൂലം നടുവേദന വരാം.. അതുപോലെതന്നെ നട്ടെല്ലിന് സംഭവിക്കാവുന്ന ക്ഷതങ്ങൾ അതുപോലെ അതിനു വരുന്ന അസുഖങ്ങൾ അതിനു വരുന്ന ഫ്രാക്ടറുകൾ എല്ലാം നടുവേദനയ്ക്ക് കാരണമാകാറുണ്ട്..

ഈ നട്ടെല്ലുകൾ കൂട്ടിയോജിപ്പിച്ച് നിർത്തുന്ന ലിഗ് മെൻറ് സംഭവിക്കാവുന്ന അസുഖങ്ങൾക്കും അതുപോലെതന്നെ ജോയിൻറ് കൾക്ക് സംഭവിക്കാമെന്ന അസുഖങ്ങൾക്കും അതിനു വരുന്ന തേയ്മാനം ങ്ങൾ എല്ലാം നമ്മളെ നടുവേദന യിലേക്ക് നയിക്കാറുണ്ട്.. പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് ഡിസ്ക് ഡിസീസ്.. ഡിസ്ക് ഡിസീസ് എന്ന് പറഞ്ഞാൽ നട്ടെല്ലിന് ഇടയിൽ ഒരു സ്പോഞ്ച് പോലുള്ള ഒരു അവയവമാണ് ഡിസ്ക്.. എന്തിനാണ് ഈ ഡിസ്ക് എന്ന് ചോദിച്ചാൽ നമ്മുടെ രണ്ട് നട്ടെല്ലുകൾ കൂട്ടിമുട്ടാതെ ഇരിക്കാനും അതിനുള്ളിലുള്ള ഫോഴ്സ് equal ആയി വരാനും വേണ്ടിയാണ്.. ഒരു സംരക്ഷണ കവചം പോലെ കൊടുത്തിരിക്കുന്ന ഒരു അവയവമാണ് ഡിസ്ക് എന്ന് പറയുന്നത്.. പല പ്രായങ്ങൾ കൊണ്ട് പ്രായം കൂടുന്നത് അനുസരിച്ച് ഈ ഡിസ്കിന് വെള്ളത്തിൻറെ അളവ് കുറയുകയും..

അതിൻറെ പ്രോപ്പർട്ടി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഇത്തരം അസുഖങ്ങൾ വരാറുണ്ട്.. വളരെ കഠിനമായ ജോലികൾ ചെയ്യുന്നതുമൂലം ഇത്തരം അസുഖങ്ങൾ വരാറുണ്ട്.. എങ്ങനെയാണ് ഡിസ്ക് അസുഖം കൂടുതലായി കണ്ടു വരുന്നത്.. മൂന്ന് രീതിയിലാണ് പ്രധാനമായും ഈ ഡിസ്ക് അസുഖം കാണാറുള്ളത്.. ആദ്യമായിട്ട് നമ്മൾ പെട്ടെന്ന് എന്തെങ്കിലും വെയിറ്റ് ഉള്ള സാധനങ്ങൾ എടുക്കുമ്പോൾ പെട്ടെന്ന് നമ്മുടെ അവിടെ പുറം ഒരു പിടുത്തം പിടിച്ചത് പോലെ തോന്നും പിന്നീട് അസഹ്യമായ വേദനയും ഉണ്ടാകും..