വേദന എന്ന് പറഞ്ഞാൽ നമുക്ക് എല്ലാവർക്കും അറിയാം അത് ഒരു അടയാളമാണ്.. അതായത് നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിന് ഒരു ക്ഷതം പറ്റിയാൽ നമ്മുടെ ശ്രദ്ധ അങ്ങോട്ട് ആകർഷിക്കുകയും അതിനുവേണ്ട ചികിത്സാരീതികൾ എടുക്കാൻ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു അടയാളമാണ് ഈ വേദന എന്ന് പറയുന്നത്.. അങ്ങനെ നോക്കുമ്പോൾ വേദന നല്ലതാണ് എന്നാൽ പലപ്പോഴും ഈ അവസ്ഥ അതായത് ചികിത്സ നേടിയതിനു ശേഷവും ആ വേദന നമുക്ക് നിലനിൽക്കുന്നതായി പലപ്പോഴും കാണാം.. ഉദാഹരണത്തിന് ഒരു വ്യക്തി ആ ഒരു അവസ്ഥയില് വേദനസംഹാരികൾ കഴിച്ച് ആ വേദന കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുന്നു..
അങ്ങനെ കാലക്രമേണ ഒരു മാസം ആ വ്യക്തി ഇതിൽ കൂടുതൽ വേദന അനുഭവിക്കുമ്പോൾ ഈ വേദന മറ്റൊരു തലത്തിലേക്ക് മാറും.. അതിനെ നമ്മൾ ക്രോണിക് പെയിൻ എന്ന് പറയുന്നു.. അപ്പോൾ എന്തിനാണ് ഈ ക്രോണിക് പെയിൻ കൺട്രോൾ ചെയ്യേണ്ടത്.. എന്തിനാണ് നമ്മൾ ഇതിനെ പറ്റി ഇത്ര വറീ ചെയ്യേണ്ടത്.. അത് നമുക്ക് അറിയാം ഒരു വ്യക്തി വേദന അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ നേരത്തെ പറഞ്ഞതുപോലെ വേദനസംഹാരികൾ കഴിക്കുന്നു ആദ്യത്തെ അവസ്ഥയിൽ അത് കൺട്രോൾ ചെയ്തേക്കാം പക്ഷേ കുറച്ചു കഴിയുമ്പോൾ തന്നെ അതിൻറെ സൈഡ് എഫക്റ്റ് അതായത് പാർശ്വഫലങ്ങൾ കാരണം നമുക്ക് ആ മരുന്ന് കഴിക്കാൻ പറ്റാതെ വരുന്നു അല്ലെങ്കിൽ ആ വേദന നമുക്ക് കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരുന്നു..
അപ്പോള് വ്യക്തിയുടെ ജീവിതശൈലിതന്നെ പതിയെ പതിയെ മാറുന്നതായി നമുക്ക് കാണാൻ സാധിക്കും.. ആദ്യം വലിയ വലിയ ജോലികൾ മാറ്റിവയ്ക്കുന്നു കാലക്രമേണ ചെറിയ ജോലികൾ പോലും അല്ലെങ്കിൽ ആ വ്യക്തി ആസ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങൾ അതായത് പള്ളിയിൽ പോകുക.. അമ്പലത്തിൽ പോവുക അല്ലെങ്കിൽ വീട്ടിലുള്ള കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെ വരുമ്പോൾ ശാരീരികമായി മാത്രമല്ല അവിടെ മാനസികമായും ആ ഒരു വ്യക്തിക്ക് വ്യതിയാനങ്ങൾ വരുന്നു..