ശരീരത്തിലെ അമിതമായ കൊഴുപ്പും.. കുടവയറും.. കുറച്ച് എടുക്കാൻ ഉള്ള ചില ആരോഗ്യപരമായ മാർഗങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

കുടവയറും അമിതവണ്ണവും കേവലമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല.. പ്രമേഹവും പ്രഷറും ഹൃദ്രോഗം കാൻസർ തുടങ്ങി ഒട്ടു മിക്ക രോഗങ്ങളുടെയും തുടക്കം ശരീരത്തിൽ അമിതമായുണ്ടാകുന്ന കൊഴുപ്പിൽ നിന്നാണ്.. അമിതമായ കൊഴുപ്പ് കാരണം പലവിധ ശാരീരികമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്.. ദുർമേദസ് എങ്ങനെയാണ് രോഗങ്ങൾക്ക് കാരണമാകുന്നത്.. എങ്ങനെ നമുക്ക് അമിതവണ്ണവും ദുർമ്മേദസ്സും കണ്ടെത്താൻ സാധിക്കും.. ദുർമേദസ് മാറി ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ പ്രമേഹവും പ്രഷർ മാനസിക സമ്മർദ്ദങ്ങളും ഹൃദ്രോഗവും വന്ധ്യത പോലുള്ള ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടുവാൻ സാധിക്കും എന്നാണ് ഇതിലൂടെ വിവരിക്കുന്നത്..

ശരീരത്തിൽ അമിതമായി അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ ആണ് ദുർമേദസ്സ് എന്ന് പറയുന്നത്.. അമിതമായ കൊഴുപ്പും കൊഴുപ്പിനെ ഘടനയിൽ ഉണ്ടായ വ്യതിയാനങ്ങളും പ്രതിരോധശേഷി യിലും ഹോർമോണിൽ ഉണ്ടായ പ്രവർത്തനങ്ങളിലും ഉണ്ടാവുന്ന അസന്തുലിതാവസ്ഥ യിൽ നിന്നും ആണ് ഒട്ടുമിക്ക ജീവിതശൈലീരോഗങ്ങളുടെ തുടക്കം.. കൊഴുപ്പിനെ അളവ് കൂടുന്നത് പോലെ തന്നെ അപകടകരമാണ് കൊഴുപ്പിനെ ഘടനയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും.. ശരീരത്തിലാകമാനം വ്യാപിച്ചുകിടക്കുന്ന എൻഡോക്രൈൻ ഗ്രന്ഥിയുടെ ഭാഗമാണ് കൊഴുപ്പ് കോശങ്ങൾ.. അമിതമായി വളർന്ന ഒരു ഹോർമോൺ ഗ്രന്ഥി ആയി വേണം അമിതവണ്ണത്തെ യും കുടവയർ നെയും കാണാൻ..

ഈ അമിത കൊഴുപ്പിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന രാസവസ്തുക്കളെ ആണ് പ്രമേഹത്തിനും അമിത രക്തസമ്മർദ്ദത്തിനും ഹൃദ്രോഗത്തിനും ഹോർമോൺ വ്യതിയാനങ്ങൾക്കും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്കും അതുപോലെ ക്യാൻസറിനും ഒക്കെ കാരണമായിതീരുന്നത്.. പുരുഷന്മാരിൽ കൊഴുപ്പിനെ അളവ് ശരീരഭാരത്തിന് 10 മുതൽ 15 ശതമാനത്തിന് ഇടയിലായിരിക്കുന്നത് ആണ് ഉത്തമം…

Leave a Reply

Your email address will not be published. Required fields are marked *