ഫാറ്റി ലിവർ എന്ന രോഗത്തിന് ചികിത്സകൾ ആവശ്യമാണോ.. ഇത് അപകടകാരി ആകുന്നത് എപ്പോൾ.. കരളിൻറെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം.. വിശദമായി അറിയുക..

വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.. ഇന്ന് സമൂഹമാധ്യമങ്ങളിൽ ഫാറ്റിലിവർ ആണ് ഏറ്റവും കൂടുതൽ ആയി ചർച്ച ചെയ്യപ്പെടുന്നത്.. ഏറ്റവും കൂടുതൽ വീഡിയോകൾ വന്നിട്ടുള്ളത് ഫാറ്റി ലിവറിനെ കുറിച്ചാണ്.. എന്നിട്ടും എന്തിനാണ് ഡോക്ടർ ഫാറ്റിലിവർ നേ കുറിച്ച് വീണ്ടും ചർച്ച ചെയ്യുന്നത് എന്ന് നിങ്ങളിൽ പലർക്കും ഒരു സംശയം ഉണ്ടാകും.. പക്ഷേ ഫാറ്റി ലിവറിന് അത്രയ്ക്ക് അധികം പ്രാധാന്യം ഉണ്ട്.. രണ്ടു മൂന്നു കാരണങ്ങൾകൊണ്ടാണ് ആവശ്യം നമ്മൾ വീണ്ടും ചർച്ച ചെയ്യുന്നത്.. ഒന്നാമത്തേത് ഫാറ്റിലിവർ ന്ന് ചികിത്സകൾ വേണ്ട എന്നാണ് ഇത്രയും നാൾ ഡോക്ടർമാർ പോലും കരുതിയിരുന്നത്..

ഇന്ന് പലരും ഫാറ്റിലിവർ ഉണ്ടെങ്കിലും യാതൊന്നും ചെയ്യുന്നില്ല.. പക്ഷേ പല ഡോക്ടർമാരും പറഞ്ഞിരുന്നത് ഈ രോഗത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് അളവ് കുറച്ച് കുറയ്ക്കുക.. അല്ലെങ്കിൽ വ്യായാമം ചെയ്യുക അത്ര മാത്രം പറഞ്ഞ ഡോക്ടർമാരും ഫാറ്റിലിവർ ഉള്ള ആൾക്കാരെ പറഞ്ഞു വിടുകയാണ് ചെയ്യുന്നത്.. നമ്മൾ ഫാറ്റിലിവർ കണ്ടുപിടിക്കുന്നത് ഇതിന് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഇല്ല എന്ന് നിങ്ങൾക്കറിയാം.. ഇത് കണ്ടു പിടിക്കുന്നത് മിക്കവാറും മറ്റ് എന്തെങ്കിലും ആവശ്യത്തിന് വയർ സ്കാൻ ചെയ്യുമ്പോൾ ആണ്..

സ്കാൻ ചെയ്യുമ്പോൾ മറ്റു രോഗങ്ങൾ ഒന്നുമില്ല പക്ഷേ ഫാറ്റിലിവർ ഉണ്ട്.. അത് അത്ര സാരമില്ല അത് കാര്യമായി എടുക്കണ്ട എന്നാണ് മിക്ക രോഗികളുടെയും അതുപോലെതന്നെ പല ഡോക്ടർമാരും കരുതിയിരുന്നത്.. പക്ഷേ ഈ അടുത്തകാലത്ത് നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ ഫാറ്റിലിവർ നമ്മൾ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ ലിവർ സിറോസിസ് അല്ലെങ്കിൽ കരൾ കാൻസർ തുടങ്ങിയ രോഗങ്ങളിലേക്ക് നമ്മളെ നയിക്കും എന്നുള്ളതാണ്..

Leave a Reply

Your email address will not be published. Required fields are marked *