പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദ്ധാരണക്കുറവ് എന്ന അസുഖം എങ്ങനെ പരിഹരിക്കാം.. ഇതു വരാൻ ഉള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ..

ഇന്ന് പറയാനുദ്ദേശിക്കുന്നത് ഡോക്ടർമാരും രോഗികളും ഒരുപോലെ പറയാൻ മടിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. ഇതിനെക്കുറിച്ച് തുറന്നുപറയാൻ രോഗികൾക്ക് മടിയാണ്.. ഇതിനായി എവിടെ പോകണം എന്ന് രോഗിക്ക് അറിയില്ല.. ഡോക്ടർമാർ ആണെങ്കിലും ഇതിനെ കുറിച്ച് തുറന്നു സംസാരിക്കാൻ ധൈര്യം കാണിക്കുന്നില്ല.. വേറൊന്നുമല്ല സെക്സോളജി പരമായി ട്ടുള്ള ദാമ്പത്യ പ്രശ്നങ്ങൾ തന്നെയാണ്.. എന്നാൽ മലയാളികൾ പാത്തും പതുങ്ങിയും ഏറ്റവും കൂടുതൽ ചികിത്സകൾ തേടുന്നതും അല്ലെങ്കിൽ വൈറ്റമിൻ സപ്ലിമെൻറ് ഉപയോഗിക്കുന്നതും പലതരത്തിലുള്ള പരസ്യങ്ങളിലെ ഉൽപ്പന്നങ്ങൾ വാങ്ങിച്ച് വഞ്ചിക്കപ്പെടുന്നതും ഈയൊരു കാരണങ്ങൾ കൊണ്ടുതന്നെയാണ്..

അതുകൊണ്ടുതന്നെ ഡോക്ടർമാരും ഈയൊരു വിഷയത്തെ കുറിച്ച് സംസാരിക്കാൻ കൂടുതലും മുൻപോട്ടു വരണം എന്ന് എനിക്ക് തോന്നി.. പ്രത്യേകിച്ചും ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്നങ്ങൾ.. ശീക്രസ്കലനം ഇതെല്ലാം ഒന്നെടുത്താൽ ഒന്നു ഫ്രീ എന്ന രീതിയിൽ പല ആൾക്കാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.. ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഭാര്യ വല്ലവരുടെയും കൂടെ ഒളിച്ചോടി പോകുമോ എന്ന് സംശയിച്ച നീറി നീറി കഴിയുന്ന പുരുഷന്മാർ ഇന്ന് സമൂഹത്തിൽ ഉണ്ട്.. അതിൻറെ ഒരു അവസ്ഥ നമ്മൾ കാണാതെ പോകരുത്.. പലപ്പോഴും പല പ്രശ്നങ്ങൾ കൊണ്ട് ഇത് ഉണ്ടാക്കാം.. ഹോർമോൺ പ്രോബ്ലംസ് ടെസ്റ്റോസ്റ്റിറോൺ ലെവൽ കുറയുന്നതുകൊണ്ട്..

പലതരത്തിലുള്ള ഡയബറ്റിക് പ്രോബ്ലംസ് കൊണ്ട്.. സ്മോക്കിംഗ് മൂലമുണ്ടാകുന്ന രക്തയോട്ട കുറവ്.. പലപ്പോഴും പുരുഷന്മാരുടെ ലിംഗങ്ങൾ എങ്ങനെ ഉദ്ധരിക്കുന്നു എന്ന് ചോദിച്ചു കഴിഞ്ഞാൽ ബ്ലഡ് നല്ലപോലെ പമ്പ് ചെയ്ത് കയറി ആണ് ഉദ്ധരിക്കുന്നത് അതുകൊണ്ടുതന്നെ ഉയരം കുറഞ്ഞ ആളുകൾക്ക് ഇതിന് നീളം കുറവാണ് എന്നും.. അതുപോലെ ഉയരം കൂടുതൽ ആണെങ്കിൽ ഇതിന് നീളം കൂടുമെന്നും ഇത്തരം തെറ്റിദ്ധാരണകൾ ഒന്നും ശരിയല്ല.. പകരം നമുക്ക് നല്ല രക്തയോട്ടം ഉണ്ടാവുകയും.. നമ്മുടെ മസിലുകളും പേശികളും നല്ല പോലെ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ആണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നത്..