ബ്രസ്റ്റ് കാൻസർ നമുക്ക് ഉണ്ടോ..ഇല്ലയോ എന്ന് തിരിച്ചറിയാനുള്ള ചില മാർഗ്ഗങ്ങൾ.. ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫോർമേഷൻ..

ഇന്ന് പറയാൻ ഉദ്ദേശിക്കുന്ന വിഷയം ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്ത്രീകളിലെ സ്തനത്തിൽ വരുന്ന അർബുദത്തെ കുറിച്ചാണ്.. നമുക്ക് ഒരു പർട്ടിക്കുലർ ഏജ് കഴിഞ്ഞാൽ ബ്രെസ്റ്റ് ക്യാൻസർ വരാനുള്ള സാധ്യതകൾ ഒരുവിധപ്പെട്ട എല്ലാ ആളുകളിലും ഉണ്ട്.. ഇത് കൂടുതലായും വരാനുള്ള സാഹചര്യം എന്ന് പറയുന്നത് ജനറ്റിക് ആയിട്ട് അതുപോലെ മാതാപിതാക്കളിൽ ഉണ്ടോ… മാതാവിന് അല്ലെങ്കിൽ മാതാവിൻറെ സഹോദരി മാർക്കോ ഉണ്ടോ എന്നുള്ളതാണ് നമ്മൾ നോക്കേണ്ടത്.. അങ്ങനെയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം..

ഇത്തരം ആളുകളിൽ വരാൻ സാധ്യത കൂടുതലാണ്.. എന്നിരുന്നാലും ബ്രെസ്റ്റ് ക്യാൻസർ വരാനുള്ള സാധ്യത എല്ലാ ആളുകളിലും നിലനിൽക്കുന്നുണ്ട്.. ഇതിനെ ആയിട്ട് പരിശോധനകൾ ചെയ്ത നേരത്തെ കണ്ടുപിടിക്കുന്നത് ആണ് ആവശ്യം.. ബ്രെസ്റ്റ് ക്യാൻസർ വരുന്നതിന് നല്ല രീതിയിലുള്ള ട്രീറ്റ്മെൻറ് കൾ ഉണ്ട് എന്നത് ആദ്യം തന്നെ പറയാം.. അപ്പോൾ നമ്മൾ അത് നേരത്തെ കണ്ടുപിടിക്കണം.. അതിനായി നമ്മൾ എന്താണ് ചെയ്യേണ്ടത്.. ബ്രസ്റ്റ് അൾട്രാസൗണ്ട് പരിശോധന അതാണ് നമുക്ക് എളുപ്പമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം..

ഒരു ഡോക്ടറെ കൊണ്ട് പരിശോധിക്കുന്നത് ആവശ്യമായിരിക്കാം അതല്ലെങ്കിൽ സെൽഫ് ബ്രസ്റ്റ് എക്സാമിനേഷൻ എന്ന് പറയും.. കൈകൾ ഉപയോഗിച്ച് നമുക്ക് തന്നെ പരിശോധിക്കാം.. മെൻസസ് ആയി കഴിഞ്ഞ ഒരു 15 ദിവസം കഴിഞ്ഞു നോക്കുന്നതാണ് ഏറ്റവും നല്ലത്.. അതുപോലെതന്നെ എല്ലാമാസവും പരിശോധിക്കുക.. വലത്തെ കൈകൾ കൊണ്ട് ഇടത്തെ ബ്രസ്റ്റും അതുപോലെ ഇടത്തെ കൈകൾ കൊണ്ട് വലത്തെ ബ്രസ്റ്റ് ഉം പരിശോധിക്കുക.. ഇങ്ങനെ നോക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ അത് ഡോക്ടറെ കാണിക്കുക..