സാധാരണമായി വീഡിയോകളിൽ രോഗത്തെക്കുറിച്ച് അതിൻറെ ലക്ഷണങ്ങളെ കുറിച്ച് രോഗത്തിൻറെ കാരണങ്ങളും അതിൻറെ ചികിത്സാരീതികൾ എന്നിവയെക്കുറിച്ചാണ് സാധാരണ സംസാരിക്കാറുള്ളത്.. പക്ഷേ ഇന്ന് നമ്മൾ മനസ്സിലാക്കാൻ പോകുന്നത് ഒരു രോഗ ലക്ഷണത്തെ കുറിച്ചാണ്.. യൂറോളജിസ്റ്റിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതും ആശങ്കാജനകമായ ഒരു രോഗലക്ഷണമാണ് മൂത്രത്തിൽ രക്തം കാണുക എന്നത്.. ഇതിനേക്കാൾ വളരെ പ്രധാനപ്പെട്ട ഒരു രോഗലക്ഷണം യൂറോളജിയില് ഇല്ല എന്ന് തന്നെ പറയാം..
കാരണം മൂത്രത്തിൽ രക്തം സാധാരണഗതിയിൽ ഒട്ടും ഉണ്ടാവാൻ പാടുള്ളതല്ല.. അതുകൊണ്ടുതന്നെ മൂത്രത്തിൽ രക്തം കാണുക ആണെങ്കിൽ അതിന് ഒരു പ്രത്യേക കാരണം ഉണ്ടായിരിക്കണം.. ആ കാരണം കണ്ടുപിടിച്ചാൽ മാത്രമേ ശരിയായ രീതിയിലുള്ള ചികിത്സകൾ അതുമൂലം രോഗശാന്തിയും ലഭിക്കുകയുള്ളൂ.. അതാണ് അതിൻറെ പ്രത്യേകതകളും പ്രാധാന്യവും ഗൗരവവും.. സാധാരണഗതിയിൽ മൂത്രത്തിലൂടെ രക്തം പോവുക എന്നത് രണ്ട് തരത്തിലാണ് ഉള്ളത്.. ഒന്നാമത്തേത് രോഗി സ്വയം കാണുകയും അതിനെത്തുടർന്നുള്ള ചികിത്സകളും ആണ്.. രണ്ടാമത്തേത് സാധാരണഗതിയിൽ രോഗിക്ക് പ്രത്യേക കളർ മാറ്റങ്ങളും ഒന്നും തന്നെ ഉണ്ടാവുകയില്ല..
പക്ഷേ ലാബിൽ മൂത്രം പരിശോധിക്കുമ്പോൾ ചുവന്ന രക്താണുക്കൾ കൂടുതലായി കാണുകയാണെങ്കിൽ അതും ഈ വിഭാഗത്തിൽ പെടുന്നതാണ്.. ഇത് രണ്ടും തമ്മിൽ ചികിത്സ യെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസങ്ങളൊന്നുമില്ല.. പക്ഷേ പ്രത്യേകിച്ചും രോഗി കാണുന്ന വിധത്തിൽ അതും വേദനയില്ലാതെ രക്തക്കട്ട കളുമായി മൂത്രം പോവുകയാണെങ്കിൽ അത് വളരെ പ്രാധാന്യമുള്ളതാണ്.. മാത്രമല്ല ഇത് ഒരു ദിവസം ആണെങ്കിലും ഒരു തവണ ആണെങ്കിലും അതല്ലെങ്കിൽ എന്തെങ്കിലും പ്രത്യേക മരുന്നുകൾ കഴിച്ചോ കഴിക്കാതെ യോ തനിയെ മാറുകയാണെങ്കിൽ ഉം കൂടുതൽ ടെസ്റ്റുകളും രോഗനിർണയ ങ്ങളും ആവശ്യമാണ്..