മെലിഞ്ഞ ശരീരം മൂലം ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്കായി.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ശരീരഭാരവും ആരോഗ്യവും നേടാം.. വിശദമായി അറിയുക..

അമിതമായി വണ്ണം ഉള്ള ആളുകളാണ് കൂടുതൽ എങ്കിലും തീരെ മെലിഞ്ഞ ശരീരം മൂലം ശാരീരികമായി പ്രശ്നങ്ങൾക്ക് ഉപരി മാനസികമായും സാമൂഹികവുമായ പലവിധ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന ആളുകൾ കുറച്ചുപേരെങ്കിലും നമ്മുടെ ഇടയിൽ ഉണ്ട്.. വളരെ കുറച്ച് ആളുകളുടെ മാത്രം പ്രശ്നമായതിനാൽ മോഡേൺ മെഡിസിൻ ഡോക്ടർമാർ അല്ലെങ്കിൽ ഹോസ്പിറ്റലുകൾ ഇത്തരം പ്രശ്നങ്ങൾ കാര്യം ആയ ചികിത്സകൾ നൽകാറില്ല.. രക്ത പരിശോധനകൾ കഴിഞ്ഞ് രോഗം ഒന്നുമില്ല എന്ന് ആശ്വസിപ്പിച്ച് ഭക്ഷണം കൂടുതൽ കഴിയ്ക്കാൻ മാത്രം ഉപദേശിക്കുകയാണ് ചെയ്യുന്നത്..

തീരെ മെലിഞ്ഞ ഇരിക്കുന്നതിനാൽ മാനസികവും ശാരീരികവുമായ വിഷമിക്കുന്ന ആളുകൾ ശരീരം പുഷ്ടിപ്പെടുത്തി ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുവാൻ ശാസ്ത്രീയമായി എന്ത് ചെയ്യാൻ പറ്റും എന്നുള്ളതാണ്.. കായികക്ഷമതക്ക് ഊന്നൽ നൽകുന്ന സ്പോർട്സ് അതുപോലെ ഡിഫൻസ് പോലീസ് തുടങ്ങിയ മേഖലകളിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് തീരെ മെലിഞ്ഞ ശരീരം ഒരു പ്രധാന തടസ്സം ആണ്.. അതുപോലെതന്നെ മോഡലിംഗ് അഭിനയം എയർഹോസ്റ്റസ്..

തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും അമിതമായി മെലിഞ്ഞ ശരീരം ഒരു പ്രധാന പ്രശ്നം തന്നെയാണ്..BMI 18.5 നു താഴെയാണെങ്കിൽ അത് ആരോഗ്യ കുറവിനും ക്ഷീണത്തിന് പെർഫോമൻസിൽ കുറവിനും ഒക്കെ കാരണമാകാം.. തീരെ മെലിഞ്ഞ ശരീരമാണ് എന്നുള്ള പേഴ്സണാലിറ്റി കുറവ്.. ജോബ് ഇൻറർവ്യൂ വിജയിക്കുന്നതിനും ജോലിയിലെ പ്രവർത്തന മികവിന് അതുപോലെ പ്രമോഷൻ സാധ്യതകൾക്ക് ഒക്കെ തടസ്സം ആയിരിക്കാം.. അതുപോലെ തന്നെ വിവാഹം നടക്കാനും.. കുടുംബജീവിതത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.. മെലിഞ്ഞ ശരീരം ആരോഗ്യ കുറവിനും വന്ധ്യതയ്ക്കും അബോഷൻ അതുപോലെ ഗർഭകാല രോഗങ്ങൾക്കും ഒപ്പം കുഞ്ഞിൻറെ ആരോഗ്യത്തിനും വളരെ പ്രതികൂലമായി ബാധിക്കാം..