ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം ആർത്തവവിരാമ ത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങളും.. അത് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചും ആണ്.. എന്താണ് ആർത്തവ വിരാമം.. സ്ത്രീകളിൽ റെഗുലർ ആയി വരുന്ന മെൻസസ് ഒരു 12 മാസത്തേക്ക് തുടർച്ചയായി വരാതിരുന്നാൽ ആണ് നമ്മൾ അവർക്ക് ആർത്തവവിരാമം സംഭവിച്ചു എന്ന് പറയുന്നത്.. ഇങ്ങനെ ഉണ്ടാകുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ നമുക്ക് ഉണ്ടാകുന്ന ഹോർമോൺ ഓവറിയിൽ നിന്ന് റിലീസ് ചെയ്യുന്ന ഈസ്ട്രജനും പ്രൊജസ്ട്രോണ് പോലെയുള്ള ഹോർമോൺ ഇൻറെ അളവ് കുറയുകയും ഓവുലേഷൻ നടക്കാതിരിക്കുകയും ചെയ്യുന്നു..
അതിനു ശേഷം പതുക്കെ പതുക്കെ ഓവറി ഫങ്ക്ഷന്സ് കുറയും മെൻസസ് ആകുന്നത് നിൽക്കുകയും ചെയ്യുന്നു.. അങ്ങനെ നിന്ന് കഴിയുമ്പോഴാണ് ഒരാൾക്ക് ആർത്തവ വിരാമം സംഭവിച്ചു എന്ന് പറയുന്നത്.. ആർത്തവവിരാമ ത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ഈ ലക്ഷണങ്ങൾ ഈ 12 മാസം അളവിൽ മാത്രം അല്ല ഉണ്ടാവുന്നത്.. പലപ്പോഴും ഒരു 40 വയസ്സു മുതൽ ചില സ്ത്രീകൾക്ക് 35 വയസ്സു മുതൽ തന്നെ ഇതിനെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു ഉണ്ട്.. ഇതിനെ കുറിച്ചുള്ള വ്യക്തമായ അവബോധം പല സ്ത്രീകൾക്കും കുറവാണ്.. നാലു മുതൽ എട്ടു വർഷം വരെ അർത്ഥവിരാമം നീണ്ടുനിൽക്കുന്ന ആൾക്കാരും ഉണ്ട്.. ചില ആൾക്കാർക്ക് ആണെങ്കിൽ ഇത് ഇത്രയൊന്നും ഉണ്ടാവില്ല..
ഒന്ന് രണ്ട് വർഷം അല്ലെങ്കിൽ പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഇല്ലാതെതന്നെ ആർത്തവ വിരാമം വന്നു പോകുന്ന സ്ത്രീകളും ഉണ്ട്.. പക്ഷേ ചില ആൾക്കാർക്ക് അത് കാലങ്ങളായി നീണ്ടുനിൽക്കും.. ഈ ലക്ഷണങ്ങൾ ഒട്ടുമിക്കതും നമ്മുടെ ശരീരത്തിലെ ഈസ്ട്രജൻ അളവ് കുറയുന്നതുകൊണ്ട് ഉണ്ടാവുന്നതാണ്.. എന്തൊക്കെ ലക്ഷണങ്ങൾ ആണ് ഉണ്ടാവുന്നത്.. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് പെട്ടെന്നുണ്ടാകുന്ന ചൂട്.. ഇത് പല സ്ത്രീകൾക്കും ഉണ്ടായിട്ടുണ്ടാവും പക്ഷേ ഇത് ആർത്തവവിരാമം ഉണ്ടാവുന്നത് കൊണ്ടുള്ള ലക്ഷണമാണ് എന്ന് പലർക്കും അറിയില്ല..