ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ചർച്ച ചെയ്യുന്നത്.. നമ്മുടെ എല്ലാവരുടെയും ആഹാരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രേക്ക് ഫാസ്റ്റ് അല്ലെങ്കിൽ പ്രഭാതഭക്ഷണം.. പല ആരോഗ്യ വിദഗ്ധരും പറയുന്നത് ബ്രേക്ക് ഫാസ്റ്റ് ഒരിക്കലും മുടക്കരുത് എന്നാണ്.. പക്ഷേ നമ്മളിൽ പലരും പല കാരണങ്ങൾ കൊണ്ടും ബ്രേക്ക്ഫാസ്റ്റ് മുടക്കുന്നവരാണ്.. അപ്പോൾ ഈ ബ്രേക്ക്ഫാസ്റ്റ് നമ്മൾ കഴിക്കാതെ ഇരുന്നാൽ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് നമുക്ക് ഉണ്ടാക്കുന്നത് എന്നതിനെപ്പറ്റി ആണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്..
പരമ്പരാഗതമായി മൂന്ന് ഭക്ഷണരീതികളാണ് നമ്മുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അതുപോലെ ഉച്ചയ്ക്കുള്ള ലഞ്ച്.. രാത്രിയിലുള്ള ഡിന്നർ.. പക്ഷേ ആധുനിക ശൈലിയുടെ ജീവിതത്തിൻറെ ഭാഗമായി അല്ലെങ്കിൽ ആധുനിക ജോലി സംസ്കാരത്തിൻറെ ഭാഗമായിട്ട് നിങ്ങളിൽ പലർക്കും രാവിലത്തെ ആഹാരം കഴിക്കാൻ പറ്റുന്നില്ല.. ഒന്നുകിൽ സമയം കിട്ടുന്നില്ല അല്ലെങ്കിൽ ധൃതിപിടിച്ച് ജോലിസ്ഥലത്ത് എത്തേണ്ടി വരുന്നു.. അല്ലെങ്കിൽ കുട്ടികളെ സ്കൂളിൽ വിടേണ്ടി വരുന്നു അങ്ങനെ പല പല പ്രശ്നങ്ങൾ കൊണ്ടും ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ ഇരിക്കുന്ന ആളുകളാണ് നമ്മളിൽ പലരും.. അപ്പോൾ ആരോഗ്യവിദഗ്ധർ പറയുന്നത് ഈ ബ്രേക്ക് ഫാസ്റ്റ് കഴിക്കണമെന്നാണ് അത് എന്തുകൊണ്ടാണ് ആദ്യം തന്നെ ബ്രേക്ക്ഫാസ്റ്റ് എന്ന വാക്കിൻറെ അർത്ഥം എന്താണ് എന്ന് നമുക്ക് നോക്കാം..
ബ്രേക്ക് ഫാസ്റ്റ് എന്ന് പറഞ്ഞാൽ തലേദിവസം മുതൽ ഉള്ള ഫാസ്റ്റ് നമ്മൾ ബ്രേക്ക് ചെയ്യുന്നു എന്നുള്ളതാണ്.. തലേദിവസത്തെ ആഹാരം പലരും എട്ടു മണിക്ക് മുൻപ് കഴിക്കുന്നു.. ചിലർ 10:00 ആകുമ്പോൾ ആണ് കഴിക്കുന്നത്.. അതുകഴിഞ്ഞ് രാത്രിയിൽ നമ്മൾ ഒരു ഭക്ഷണവും കഴിക്കുന്നില്ല.. രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതെ രാവിലെ ബ്രേക്ക്ഫാസ്റ്റ് നമ്മൾ മിക്കപ്പോഴും എട്ടുമണി അല്ലെങ്കിൽ 9:00 ആകുമ്പോഴാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്.. അപ്പോൾ അത് പലരും മുടക്കുന്നു.. തലേദിവസത്തെ ഫാസ്റ്റ് നമ്മൾ മുടക്കുന്നതാണ് ബ്രേക്ക് ഫാസ്റ്റ്.. അതാണ് വാക്കിൻറെ അർത്ഥം.. അപ്പോൾ ഇതിനു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നാണ് നമ്മൾ പ്രധാനമായി മനസ്സിലാക്കി ഇരിക്കേണ്ടത്..