മലം പോകുമ്പോൾ ഉണ്ടാകുന്ന നീറ്റൽ പുകച്ചിൽ വേദനകൾ പൈൽസ് കൊണ്ട് മാത്രമല്ല ഉണ്ടാകുന്നത്.. വിശദമായി അറിയുക..

ഒരുപാട് പേര് ക്ലിനിക്കിൽ വന്ന് പറയാറുണ്ട് ഡോക്ടർ എനിക്ക് പൈൽസിന് പ്രശ്നമാണ്.. മൂലക്കുരു ഉണ്ട് ചെറിയ തടിപ്പ് ഉണ്ട്.. മലം കഴിഞ്ഞാൽ കുറച്ച് സമയത്തേക്ക് ഭയങ്കര വേദനയാണ് എന്നൊക്കെ പറയാറുണ്ട്.. സാധാരണയായി ആളുകളിൽ ഈ അമിതമായ വേദന മലം പോയി കഴിഞ്ഞിട്ട് ഉണ്ടാകുന്ന വേദന പൈൽസ് കൊണ്ട് ഉണ്ടാക്കുന്നത് എന്നാണ് പലരുടേയും ധാരണ.. എന്നാൽ ഈ അമിതമായുള്ള വേദന പൈൽസ് എന്ന രോഗം കൊണ്ടല്ല.. നമ്മുടെ മലദ്വാരത്തിൽ വിള്ളലുകൾ അഥവാ ഫിഷർ എന്ന അസുഖം കാരണം ആണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത്..

അപ്പോൾ ഫിഷർ എന്ന് പറഞ്ഞാൽ എന്താണ്.. ഇതിന് നമ്മൾ എങ്ങനെയാണ് വീട്ടിലിരുന്നുകൊണ്ട് ചികിത്സിക്കുന്നത്.. ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് വന്നിരിക്കുന്നത്.. അപ്പോൾ എന്താണ് ഫിഷർ.. ഫിഷർ എന്ന് പറഞ്ഞാൽ മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളലുകൾ.. നമ്മുടെ മലദ്വാരത്തിന് ചുറ്റും ചർമത്തിന് വരുന്ന ചെറിയ വിള്ളലുകൾ അല്ലെങ്കിലും മുറിവുകളെ ആണ് ആണ് നമ്മൾ ഫിഷർ എന്ന് പറയുന്നത്..നേരത്തെ പറഞ്ഞതു പോലെ അതി കഠിനമായ വേദന ആണ് ഇതിൻറെ പ്രധാനമായ ലക്ഷണം..

ഇത് സാധാരണയായി തൊലിപ്പുറത്ത് ആണ് പ്രത്യക്ഷപ്പെടാറുള്ളത്.. എന്നാൽ ചില ആളുകളെ നമ്മുടെ തൊലിയും കുടലിൻറെ പാടയും ചേരുന്ന ലൈൻ വരെ ഇത് ഉണ്ടാകാറുണ്ട്.. ഇത് 90 ശതമാനം ആളുകളിലും മലദ്വാരത്തിന് പിൻഭാഗത്തുള്ള മധ്യഭാഗത്ത് ആയിട്ടാണ് വിള്ളലുകൾ കാണാറുള്ളത്.. എന്നാൽ 10 ശതമാനം ആളുകളിൽ മലദ്വാരത്തിനു മുൻ ഭാഗങ്ങളിലെ മധ്യത്തിൽ ആയിട്ടാണ് വിള്ളലുകൾ വരാറുള്ളത്..