മറവിരോഗം അഥവാ അൽഷിമേഴ്സ് രോഗികളുടെ എണ്ണം കൂടി വരികയാണ്.. രോഗിയേക്കാൾ ഉപരി രോഗിയുടെ അടുത്ത ബന്ധുക്കളെ യാണ് ഈ രോഗം കഷ്ടപ്പെടുത്തുന്നത്.. 65 വയസ്സിന് ശേഷം ആണ് ഈ രോഗം സാധാരണ കണ്ടു തുടങ്ങുന്നത്.. എങ്കിലും വളരെ നേരത്തെതന്നെ 30 വയസ്സിനും 40 വയസ്സിനും ഒക്കെ തുടങ്ങുന്ന ഒരു അവസ്ഥ കൂടുന്നതായി കണ്ടുവരുന്നു.. ഫലപ്രദമായ ഒരു മരുന്നും ഇല്ലാത്ത ഈ രോഗത്തെ എങ്ങനെ നേരിടാനാവും എന്നത് ആരോഗ്യ രംഗത്ത് പുതിയൊരു വെല്ലുവിളിയായി മാറുന്നു.. എന്താണ് മറവി രോഗത്തിന് കാരണം.. ബ്രെയിൻ കോശങ്ങൾ നശിക്കുന്ന അതുകൊണ്ട് ബ്രെയിൻ അഥവാ തലച്ചോർ ചുരുങ്ങുന്ന അതിനാൽ ഓർമ്മകൾ നശിക്കുകയും പുതിയതായി പഠിക്കാനുള്ള കഴിവുകളും നഷ്ടപ്പെടുന്നു.. എന്തൊക്കെയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ എന്ന് നോക്കാം..
അതായത് ആദ്യം തുടങ്ങുമ്പോൾ ലേണിങ് difficulty ആയിരിക്കും തോന്നുന്നത് അതുപോലെ തന്നെ മെമ്മറി കുറയുന്നത് ആയിട്ട് അതായത് ഒരു ഫോൺ വിളിച്ച് വെച്ചു കഴിഞ്ഞാൽ അത് തന്നെ മറന്നു പോകും അതായത് ആരായിരുന്നു വിളിച്ചത് എന്ന്.. അതുപോലെ ഭക്ഷണം എന്തെങ്കിലും കഴിച്ചാലും ഞാൻ എന്താണ് കഴിച്ചത് എന്ന്.. അപ്പോൾ അത്തരത്തിലുള്ള പെട്ടെന്നുള്ള ഓർമ്മകൾ കുറയുന്നതാണ് ആദ്യ ലക്ഷണം.. അതുപോലെതന്നെ ഒരു കാര്യം വായിച്ചു കഴിഞ്ഞാൽ അത് ഓർമ്മക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു..
അതുപോലെ അതുകഴിഞ്ഞ് അടുത്ത സ്റ്റേജ് കൂടി വരുമ്പോഴാണ് വാക്കുകൾ മറന്നു പോവുക.. ലാംഗ്വേജ് difficulties വരുക.. അത് പതുക്കെ പിന്നീട് കമ്മ്യൂണിക്കേഷൻ തന്നെ കുറഞ്ഞുപോകും.. പിന്നീട് സംസാരിക്കാൻ തന്നെ മടി കാണിക്കും.. അടുത്ത സ്റ്റേജിലേക്ക് പോവുമ്പോൾ സ്വന്തം കാര്യം നോക്കാൻ പോലും ഉള്ള കപ്പാസിറ്റി ഇല്ലാത്ത നിലയിലേക്ക് പോകും.. അപ്പോഴേക്കും ഒരു വാക്കുപോലും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറും.. പിന്നീട് എവിടെയെങ്കിലും പോയി കഴിഞ്ഞാൽ വഴി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരും.. വീട്ടിലേക്ക് തിരിച്ചു വരാൻ പോലും വഴി അറിയാത്ത അവസ്ഥ വരും.. ഇതുപോലെ അവസ്ഥകളാണ് ലക്ഷണങ്ങളായി കാണുന്നത്..