മുഖക്കുരു വരാനുള്ള കാരണങ്ങളും അതിൻറെ പരിഹാരമാർഗ്ഗങ്ങളും.. മുഖക്കുരുവും ആയി ബന്ധപ്പെട്ട മിഥ്യാധാരണകൾ.. വിശദമായി അറിയുക..

ഇന്ന് സംസാരിക്കുന്ന വിഷയം മുഖക്കുരുവും.. അതിനെക്കുറിച്ചുള്ള മിഥ്യാധാരണകളും.. അതിൻറെ ചികിത്സ കാര്യങ്ങളും ആണ്.. മുഖത്തൊരു എന്ന് പറയുന്നത് വളരെ കോമൺ ആയിട്ടുള്ള ഒരു അസുഖമാണ്.. ഏകദേശം 85 മുതൽ 90 ശതമാനം ആളുകളിലും ബാധിക്കുന്ന കൂടുതലും ടീനേജ് കുട്ടികളെ ബാധിക്കുന്ന ഒരു അസുഖം ആണ് ഇത്.. എന്നാൽ ടീനേജ് കുട്ടികളിൽ മാത്രം ആ പ്രായത്തിൽ വരുന്നത് ആണ് ഈ രോഗം എന്നുള്ളത് ഒരു മിഥ്യാധാരണ ആണ്.. പലപ്പോഴും ചെറുപ്പത്തിൽ തുടങ്ങുന്ന മുഖക്കുരു 30 വയസ്സു അല്ലെങ്കിൽ 40 വയസ്സു വരെയും തുടർന്ന് പോകാവുന്നതാണ്..

ഏകദേശം 12 ശതമാനം സ്ത്രീകളിലും മൂന്ന് ശതമാനം പുരുഷന്മാരിലും അത് ചിലപ്പോൾ നാൽപത് വയസ്സുവരെ തുടർന്ന് കാണാറുണ്ട്.. രണ്ടാമതായി ഇതിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ എന്നു പറയുന്നത് ഭക്ഷണ രീതികളും മുഖക്കുരുവും തമ്മിലുള്ള ബന്ധമാണ്.. ഒരുപാട് ഭക്ഷണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്നു എന്ന് പറയുന്നുണ്ട്.. ഇപ്പോഴത്തെ പഠനങ്ങൾ തെളിയിക്കുന്നത് ശരീരത്തിലെ രക്തത്തിലുള്ള ഗ്ലൂക്കോസ് അളവ് പെട്ടെന്ന് കൂട്ടുന്ന ഭക്ഷണങ്ങൾ ഇതാണ് മുഖക്കുരു കൂടുതലായും ഉണ്ടാകുന്നതിന് ഒരു കാരണം ആയി വരുന്നത്..

മുഖക്കുരു ഉള്ള ആളുകൾ ഒഴിവാക്കേണ്ടതും അല്ലെങ്കിൽ മിതമായി കഴിക്കേണ്ടത് മായ ഭക്ഷണങ്ങൾ എന്നുപറയുന്നത് വൈറ്റ് ബ്രെഡ്.. വെള്ള അരി.. ബിസ്ക്കറ്റ്.. കുക്കീസ്.. ഉരുളക്കിഴങ്ങ് ഇതെല്ലാം പെട്ടെന്ന് ഷുഗർ ലെവൽ വല്ലാതെ കൂട്ടുന്ന ഭക്ഷണങ്ങൾ ആണ്.. ഇവയൊക്കെ മുഖക്കുരു കൂടുതൽ വരുവാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ മേക്കപ്പ് ഇട്ട് കഴിഞ്ഞാൽ മുഖക്കുരു കൂടാനുള്ള സാധ്യത ഉണ്ട്.. എല്ലാത്തരം മേക്കപ്പ് കളും മുഖക്കുരു കൂട്ടണം എന്നില്ല.. ഓയിൽ ആയി ബന്ധപ്പെട്ട മേക്കപ്പ് ആണ് കൂടുതലും മുഖക്കുരു ഉണ്ടാകുന്നത്..