മൂത്രത്തിൽ പത കാണുന്നതും കിഡ്നി ഫെയിലിയർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. കിഡ്നിയുടെ ആരോഗ്യം യൂറിൻ നോക്കി നമുക്ക് മനസ്സിലാക്കാം.. വിശദമായി അറിയുക..

മൂത്രത്തിൽ പത വരുന്നതും കിഡ്നി ഫെയിലിയർ ആകുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. ബ്ലഡ് പി എച്ച് നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങൾ ഏതൊക്കെയാണ്.. ഒന്നാമത്തേത് കിഡ്നി.. രണ്ടാമത്തേത് ലെങ്സ്.. ആദ്യം പറഞ്ഞത് പോലെ മൂത്രത്തിൽ പത കൂടുതലായി ഉണ്ടാകുന്നതും കിഡ്നിയുടെ പ്രവർത്തനം തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. ചില അമ്മമാർ അതായത് 60 മുതൽ 70 വയസ്സിന് മുകളിലുള്ള ആളുകൾ പ്രത്യേകിച്ചും അവർ വന്നു പറയാറുണ്ട് മൂത്രം ഒഴിക്കുന്ന സമയത്ത് ഭയങ്കര പത ആണ് എന്ന്…

ഹാർപ്പിക്ക് ഒന്നും ഒഴിക്കേണ്ട ആവശ്യമില്ല ഈ പദ കാരണം തന്നെ അതെല്ലാം ക്ലീൻ ആയി പോകും.. ഈ മൂത്രത്തിൽ പത എന്ന് പറയുന്ന സംഗതി നമ്മുടെ മൂത്രത്തിലൂടെ ആൽബമിൻ എന്നുപറയുന്ന പ്രോട്ടീൻ നഷ്ടമാകുന്ന ഒരു അവസ്ഥ ആണ്.. മൂത്രത്തിൽ പത കാണാത്ത ആളുകൾക്ക് പോലും മൈക്രോ ആൽബമിൻ എന്ന് പറയുന്ന കണ്ടീഷൻ ഉണ്ടായേക്കാം..

ഇത് പ്രത്യേകമായി ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നത് ഡയബറ്റിക് ആയിട്ടുള്ള കുറേ വർഷങ്ങളായി അനിയന്ത്രിതമായി പ്രമേഹമുള്ള ആളുകളിലെ അത് ഡയബറ്റിക് നെഫ്രോപതി എന്ന് പറയുന്ന കണ്ടീഷനിൽ എത്തി കിഡ്നിയുടെ പ്രവർത്തനം പതുക്കെ ഡാമേജ് ആയി കഴിയുമ്പോൾ ആണ് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകുന്നത്.. പലപ്പോഴും ഇത്തരത്തിലുള്ള ആളുകളിൽ വെയിറ്റ് ലോസ് അതായത് ശരീരത്തിലെ പ്രോട്ടീൻ നഷ്ടമാകുന്നത് മൂലം വെയിറ്റ് ലോസ് ഉണ്ടാക്കാം.. അതൊക്കെ കിഡ്നിയുടെ പ്രവർത്തനം പ്രശ്നം കൊണ്ടോ അല്ലെങ്കിൽ ലിവർ പ്രശ്നം കൊണ്ടു ലിവർ സിറോസിസ് പോലുള്ള കണ്ടീഷനിൽ ഒക്കെ ഈ ആൽബമിൻ യൂറിയ എന്ന് പറയുന്ന കണ്ടീഷൻ ഉണ്ടാകാറുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *