ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന എളുപ്പവഴികൾ കുറിച്ചാണ്.. ഒരുപാട് ആളുകൾ പറയാറുണ്ട് ഞാൻ പലതരത്തിലുള്ള മെഡിസിൻ കഴിച്ചു.. ഭക്ഷണത്തിൽ ക്രമീകരണങ്ങൾ നടത്തി.. പട്ടിണി കിടന്നു.. പല സമയങ്ങളിൽ വെയിറ്റ് ഇത്തിരി കുറയാറുണ്ട് എങ്കിൽ പോലും അത് പിന്നീട് തിരിച്ചു വരാറുണ്ട്.. പല തരത്തിലുള്ള ജൂസുകൾ സപ്ലിമെൻറ് കൾ ഒക്കെ ആയിട്ട് ഒരുപാട് കാര്യങ്ങൾ നമ്മുടെ മാർക്കറ്റിൽ വരാറുണ്ട്. അപ്പോൾ എന്താണ് ഇതിൻറെ സത്യാവസ്ഥ.. പലരും പറയാറുണ്ട് വെയിറ്റ് ലോസ് ന് സഹായിക്കുന്ന പല പൊടികളും കലക്കി കുടിക്കുന്നുണ്ട് പാലിൽ.. അതേപോലെ ജ്യൂസ് ആയിട്ട് കൊടുക്കാറുണ്ട്…
അപ്പോൾ നമ്മൾ എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ മറ്റു ഭക്ഷണങ്ങൾ എല്ലാം കുറച്ചു ആണ് ഇത് നമ്മൾ കുടിക്കുന്നത്.. അപ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത് കാലറി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോൾ നമുക്ക് തടി കുറയുന്നു.. പക്ഷേ കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും നമ്മൾ നോർമൽ രീതിയിലേക്ക് വരുമ്പോൾ നമ്മുടെ ശരീര ഭാരം കൂടുന്നു.. അപ്പോൾ ഒത്തിരി ആളുകൾ വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്.. കുറേ പൊടികൾ കലക്കി കുടിക്കുകയാണ് അതുപോലെതന്നെ അസുഖങ്ങൾ വരുത്തി വെക്കുകയാണ്.. പണ്ടൊക്കെ ഒരു എണ്ണ ഉണ്ടായിരുന്നു നമ്മുടെ വയറിൽ തേച്ചു കൊടുത്താൽ വയർ കുറയുന്നു എന്നു പറഞ്ഞു..
അപ്പോൾ ഇതെല്ലാം ഒരു രീതിയിലുള്ള തട്ടിപ്പ് ആണ്.. അപ്പോൾ ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് എന്താണ് ശരീരഭാരം കൂടാൻ ഉള്ള യഥാർത്ഥ കാരണങ്ങൾ എന്നുള്ളതാണ് നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത്.. ആദ്യത്തെ കാരണം എന്ന് പറയുന്നത് പാരമ്പര്യമാണ്.. നമുക്ക് പാരമ്പര്യമായി തടിയുള്ള അച്ഛനുമമ്മയും ആണെങ്കിൽ കുട്ടികൾക്കും അത് വരാനുള്ള ചാൻസ് വളരെ കൂടുതലാണ്.. രണ്ടാമത്തെ കാരണം എന്ന് പറയുന്നത് ഹോർമോണൽ ഇമ്പാലൻസ് ആണ്.. ഇതാണ് ഭൂരിഭാഗം ആളുകളുടേയും പ്രശ്നം..