നമുക്കെല്ലാവർക്കും അറിയാം ഇന്ന് പ്രമേഹരോഗം വളരെ സാധാരണയായി.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് കേരളത്തിലാണ്.. ഏതാണ്ട് അഞ്ചിൽ ഒരാൾക്ക് വീതം ഇന്ന് പ്രമേഹരോഗം ഉണ്ട്.. പ്രമേഹരോഗം ഉണ്ടെങ്കിലും അത് അറിയാതെ ജീവിക്കുന്ന പലരും ഉണ്ട്.. കൂടുതൽ ആളുകളും അത് അറിയാതെ കൊണ്ടു നടക്കുന്നവരാണ്.. കാരണം അവർ ഒരിക്കലും രക്തം പരിശോധിക്കാറില്ല.. ഡയബറ്റിസ് കണ്ടെത്തുന്നില്ല.. ഈ പ്രമേഹം ഉണ്ടോ എന്ന് കണ്ടു പിടിക്കുന്നത് എങ്ങനെ യാണ്.. നമുക്ക് പ്രമേഹരോഗം ഉണ്ടോ എന്ന് രക്തം പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാകുമെന്ന് എല്ലാവർക്കുമറിയാം.. പണ്ടൊക്കെ മൂത്രം പരിശോധിച്ചു ഡയബറ്റിക് കണ്ടെത്തുമായിരുന്നു..
ഇപ്പോൾ പ്രമേഹരോഗം കണ്ടെത്താനായി മൂത്രപരിശോധന ആരും നടത്തുന്നില്ല.. രക്തം പരിശോധിക്കുകയാണ് ചെയ്യുന്നത്.. രക്തം പരിശോധിക്കുമ്പോൾ പലതരത്തിലുള്ള പരിശോധനകളുണ്ട്.. പല സമയത്ത് ചെയ്യാൻ പറ്റുന്ന പരിശോധനകൾ ഉണ്ട്.. നിങ്ങളെല്ലാവരും ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ നോക്കിയിട്ട് ഉണ്ടാവും.. അല്ലെങ്കിൽ ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷമുള്ള ടെസ്റ്റ് നടത്തിയിട്ടുണ്ടാകും.. അങ്ങനെ ഒരുപാട് ടെസ്റ്റുകൾ പ്രമേഹ രോഗത്തിനായി ഉണ്ട്.. അപ്പോൾ പലർക്കും സംശയം ആണ് ഇതിൽ ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്..
ഇത് എല്ലാം കൂടി പരിശോധിക്കാൻ പറ്റിയില്ല.. എൻറെ അടുത്ത് വരുന്ന രോഗികളിൽ മിക്ക ആളുകളും ഇതിനെക്കുറിച്ച് പല സംശയങ്ങളും ചോദിക്കാറുണ്ട്.. അതായത് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ എടുക്കുമ്പോൾ അന്ന് രാവിലെ ചായ കുടിക്കാൻ പറ്റുമോ.. അല്ലെങ്കിൽ ഒരു കാപ്പി കുടിക്കാൻ പറ്റുമോ.. ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കുന്ന ആളുകൾ ഉണ്ട്.. അപ്പോൾ ഇതിനെക്കുറിച്ച് എല്ലാം ഒരു വ്യക്തമായ ധാരണ ഇന്നും നമ്മുടെ ആൾക്കാർക്ക് ഇല്ല..