ഇന്ന് പറയാൻ പോകുന്നത് സാധാരണ രീതിയിൽ നമ്മൾ ആരോഗ്യ മാസികകൾ എല്ലാം വായിക്കാറുണ്ട്.. ഹെൽത്ത് ടോക്ക് കേൾക്കാറുണ്ട്.. സോഷ്യൽ മീഡിയയിൽ ഒരുപാട് ഹെൽത്ത് ടിപ്സ് കൾ നമ്മൾ കാണാറുണ്ട്.. പക്ഷേ അതിനകത്ത് പലരും പല രീതിയിലുള്ള കാര്യങ്ങളാണ് പറയുന്നത്.. അതായത് സ്കിന്നിന് ഇത്തരം ക്രീം പുരട്ടിയാൽ നല്ലതാണ്.. ഇത്തരം കാര്യങ്ങൾ കഴിച്ചാൽ നല്ലതാണ് എന്നൊക്കെ പറയാറുണ്ട്.. മൈഗ്രേൻ തലവേദന വരുമ്പോൾ ഇത്തരം കാര്യങ്ങൾ ചെയ്താൽ മതി.. ഓരോ രോഗങ്ങൾക്കും ഇത്തരം കാര്യങ്ങൾ നല്ലതാണ് എന്ന് പറയാറുണ്ട്.. ഇത്തരം കാര്യങ്ങളെല്ലാം പരീക്ഷിച്ചിട്ടും നമുക്ക് യാതൊരു മാറ്റവും വരാത്ത ഒരു കണ്ടീഷനിൽ എന്താണ് ഇതിന് യഥാർത്ഥകാരണം എന്നുള്ളത് നമ്മൾ കണ്ടുപിടിക്കണം.. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്..
കാരണം എന്താണെന്ന് വെച്ചാൽ ഇത് സാധാരണ മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കില്ല.. അതുകൊണ്ടാണ് ഇത് ഞാൻ എടുത്ത പറയുന്നത്.. ഞാൻ പഠിച്ച സമയത്ത് എല്ലാം ഇന്ന അസുഖത്തിന് ഈ മരുന്ന്.. എന്ന് മാത്രമേ പറയാറുള്ളൂ പക്ഷേ ഇതിൻറെ യഥാർത്ഥ കാരണങ്ങൾ പലതും ക്ലിനിക്കൽ പ്രാക്ടീസ് ചെയ്യുമ്പോൾ നോക്കുമ്പോൾ അതല്ല കാരണം പല ആളുകളും വന്ന പറയാറുണ്ട് ഡോക്ടർ എനിക്ക് ഭയങ്കര മൈഗ്രേൻ ആണ്.. ഞാൻ ഹോമിയോ നോക്കി ആയുർവേദം നോക്കി. ഇംഗ്ലീഷ് മരുന്നുകൾ നോക്കി.. പലരീതിയിലുള്ള മരുന്നുകളും ട്രൈ ചെയ്തു.. ഇത്തരം വർഷങ്ങളായി ഞാൻ തുടർച്ചയായി മരുന്നു കഴിച്ചു കൊണ്ടിരിക്കുകയാണ്.. പക്ഷേ എന്ത് ചെയ്തിട്ടും എൻറെ പ്രശ്നം മാറുന്നില്ല..
അപ്പോൾ ശരിക്കും നിങ്ങൾക്ക് വയറിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്.. വയറിന് ഭയങ്കര ഗ്യാസ് പ്രശ്നവും.. എരിച്ചൽ അതുപോലെ മലബന്ധവും.. തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ട്.. അപ്പോൾ ഞാൻ പറഞ്ഞു ആദ്യം അത് ക്ലിയർ ചെയ്യൂ.. കഴിഞ്ഞ തവണ ഒരാൾ പരിശോധനയ്ക്ക് വന്നപ്പോൾ പറയുകയുണ്ടായി വെയിലത്ത് ഇറങ്ങിയാൽ തലവേദനയാണ്.. എല്ലാ ദിവസവും ഗുളിക എടുത്താൽ മാത്രമേ എനിക്ക് ഒരു കുഴപ്പവുമില്ലാതെ പോകാൻ സാധിക്കില്ല.. തലവേദന ഇല്ലെങ്കിലും ഉണ്ടെങ്കിലും ഞാൻ രാവിലെ ഗുളിക കഴിക്കും..
അവർക്ക് ഞാൻ ചെയ്തത് എന്താണെന്ന് വെച്ചാൽ അസിഡിറ്റി പ്രോബ്ലം ട്രീറ്റ്മെൻറ് കൊടുത്തു.. അവർക്കിപ്പോൾ രണ്ടരവർഷം ആയിട്ട് മൈഗ്രേൻ എന്ന പ്രശ്നമില്ല.. അപ്പോൾ അതുവരെ നമ്മൾ ശ്രദ്ധിക്കുന്നത് എന്താണ് മൈഗ്രൈൻ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് മാത്രമാണ്.. പക്ഷേ ഇതിന് അസിഡിറ്റിയും ഗ്യാസ് പ്രശ്നങ്ങളും ആയിട്ട് ബന്ധമുണ്ട് എന്ന് ക്ലിനിക്കൽ പ്രാക്ടീസ് ചെയ്യുമ്പോഴാണ് എനിക്ക് മനസ്സിലായത്..