ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം ഹാർട്ടറ്റാക്ക് അതിനെക്കുറിച്ച് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിൻറെ ചികിത്സാരീതികളും എന്നുള്ളതിനെ കുറിച്ച് ആണ്.. ഹാർട്ടറ്റാക്ക് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ എല്ലാവരും ഭയക്കുന്ന ഒരു വിഷയമാണ്.. അതിൻറെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഹൃദയത്തിൻറെ വേദനയാണ് എന്നത് നമ്മൾ തിരിച്ചറിയുന്നത് ലൂടെയാണ്.. ഹാർട്ടറ്റാക്ക് വേദന സാധാരണ നെഞ്ചിലെ ഇടതുഭാഗത്ത് വരികയും ചില ആൾക്കാർക്ക് ആ വേദന കയ്യിലേക്ക് പടരുകയും ചിലർക്ക് അത് താടിയെല്ലിലേക്കും.. മറ്റു ചിലർക്ക് അത് പിൻ ഭാഗങ്ങളിലേക്ക് പോകുന്നത് ആയിട്ടും അനുഭവപ്പെടുകയാണ് സാധാരണ കണ്ടുവരാറുള്ളത്..
എന്നാൽ എല്ലാവർക്കും ഇതുപോലെ കണ്ടു വരണമെന്നില്ല.. ഉദാഹരണത്തിന് ഷുഗർ ഉള്ള ആളുകൾക്ക് വേദന അത്ര അറിയണമെന്നില്ല.. അപ്പോൾ നമുക്ക് ഇത്തരം ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാൻ സാധിക്കും.. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി എന്ത് തോന്നൽ ഉണ്ടായാലും അത് നമുക്ക് ശ്രദ്ധിക്കണം.. അധിക ആളുകൾക്കു് മിക്കവാറും അസ്വസ്ഥതകൾ മാത്രമേ ഉണ്ടാകുന്നുള്ളൂ.. അതായത് സാധാരണയിൽ നിന്ന് വ്യത്യസ്തമായി നെഞ്ചിനകത്ത് ഒരു ഭാരം അല്ലെങ്കിൽ അസ്വസ്ഥത..
അല്ലെങ്കിൽ പലപ്പോഴായി ഉണ്ടാകുന്ന ഒരു കിതപ്പ് മാത്രമേ ഉണ്ടാകുന്നുള്ളൂ.. ഇത്തരം ബുദ്ധിമുട്ട് ഉണ്ടായി കഴിഞ്ഞാൽ നമ്മൾ എന്താണ് ആദ്യം ചെയ്യേണ്ടത്.. ആദ്യം നമ്മൾ ആരെയെങ്കിലും വിളിക്കണം.. ആദ്യം ആരുടെയെങ്കിലും സഹായം തേടുകയാണ് ചെയ്യേണ്ടത്.. അവരോട് പറയുക എന്നിട്ട് അരമണിക്കൂറിനുള്ളിൽ തന്നെ ഏതെങ്കിലുമൊരു അടുത്തുള്ള ഹോസ്പിറ്റലിൽ എത്തുക..