മദ്യപാനികളിൽ മാത്രം കണ്ടുവന്നിരുന്ന കരൾരോഗങ്ങൾ എല്ലാവർക്കും ഉണ്ടാകുന്നതിന് കാരണങ്ങൾ.. ഇവ നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും..

പണ്ട് അമിതമായ മദ്യപാനികളിൽ മാത്രം കണ്ടിരുന്ന ഫാറ്റിലിവർ അതുപോലെ ലിവർ സിറോസിസ് ക്യാൻസർ ഒക്കെ മദ്യം തൊടുക പോലും ചെയ്യാത്ത ആളുകളിലും സ്ത്രീകളിലും ഒക്കെ വന്നു തുടങ്ങി.. കുട്ടികൾക്ക് പോലും സ്കാൻ പരിശോധന നടത്തിയാൽ ഫാറ്റിലിവർ പ്രശ്നം കാണുന്നത് ഇപ്പോൾ വളരെ സാധാരണയായി മാറിയിരിക്കുന്നു.. എന്താണ് ഇതിന് കാരണം.. മദ്യം കഴിക്കാത്ത ആളുകളിൽ ഉണ്ടാകുന്ന കരൾ രോഗങ്ങൾക്ക് കാരണങ്ങളെന്തൊക്കെയാണ് എന്ന് നോക്കാം..

ഫാറ്റിലിവർ അതുപോലെ ലിവർ സിറോസിസ് ഒക്കെ തുടക്കത്തിൽ തന്നെ കണ്ടു പിടിക്കുക മാത്രമല്ല അതിൻറെ കാരണങ്ങളും കണ്ടെത്തി പരിഹരിക്കുകയും ചെയ്താൽ മാത്രമേ ലിവർ ഫെയിലിയർ അതുപോലെ ലിവർ കാൻസർ എല്ലാം തടയാൻ നമുക്ക് സാധിക്കുകയുള്ളൂ.. കരൾരോഗങ്ങൾ പ്രധാനമായും നാലു തരം ഉണ്ട്.. ഫാറ്റി ലിവർ.. ഹെപ്പറ്റൈറ്റിസ് അഥവാ കരളിൽ ഉണ്ടാകുന്ന നീർക്കെട്ട്.. ലിവർ സിറോസിസ് അഥവാ കരൾ ചുരുങ്ങി പോകുന്ന അവസ്ഥ.. ലിവർ കാൻസർ എന്നിവയാണ് കരൾ രോഗങ്ങളിലെ വിവിധ ഘട്ടങ്ങൾ.. ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ് കരൾ.. പ്രധാനമായും മൂന്ന് തരത്തിൽ പെട്ട ജോലികളാണ് കരൾ ചെയ്യുന്നത്..

ഒന്നാമത്തേത് ആയിട്ട് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ആയിട്ടുള്ള ദഹനരസങ്ങൾ ഉൽപാദിപ്പിക്കുന്നത്.. രണ്ടാമത്തേത് ദഹനേന്ദ്രിയത്തിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന പോഷകങ്ങൾ ഉപയോഗിച്ച് ശരീരത്തിൻറെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും ആവശ്യമായ വസ്തുക്കൾ ഉണ്ടാക്കുക.. ഏകദേശം അഞ്ഞൂറോളം വസ്തുക്കൾ ശരീരത്തിന് ആവശ്യങ്ങൾക്കനുസരിച്ച് ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഫാക്ടറി സമുച്ചയമാണ് കരൾ.. മൂന്നാമത്തേതായ ശ്വാസത്തിലൂടെയും ത്വക്കുകളിലൂടെയും ഭക്ഷണത്തിലൂടെയും എല്ലാം രക്തത്തിലെത്തുന്ന വിഷവസ്തുക്കളെ പുറന്തള്ളുക എന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *