ഇന്ന് സംസാരിക്കാൻ പോകുന്നത് ഒരു പ്രമേഹരോഗിക്ക് എന്തൊക്കെ ഭക്ഷണങ്ങൾ ഏതൊക്കെ രീതിയിൽ കഴിക്കാം.. ഒരു സാധാരണക്കാരായ മനുഷ്യനെ രണ്ടുവിധത്തിലാണ് ഡോക്ടർ ഡയബറ്റിക് ആണ് എന്ന് പറയുന്നത്.. ഒന്നാമത്തേത് ജീവിതകാലം മുഴുവൻ മരുന്ന് നിങ്ങൾ കഴിക്കണം.. ഇനി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കഴിയില്ല എന്ന തെറ്റായ ധാരണ.. അതിൽ ആദ്യത്തേത് വളരെ ശരിയാണ്.. മരുന്ന് ജീവിതകാലം മുഴുവൻ കഴിക്കണം.. രണ്ടാമത്തേത് തികച്ചും തെറ്റാണ്.. എപ്പോഴും കഴിക്കുന്ന ഭക്ഷണം തന്നെ അതൊന്നു ക്രമീകരിച്ച് എടുത്താൽ മാത്രം മതി..
അല്ലെങ്കിൽ പുതിയതായിട്ട് ഓരോ ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് എത്ര.. പ്രോട്ടീൻസ് എത്രയാണ്.. ഫാറ്റ് എത്രയാണ് ഇതിനെല്ലാം അളവ് അറിയൽ.. ഇതിനെല്ലാം ഒരു ആവശ്യവുമില്ല.. നിലവിലുള്ള ഭക്ഷണങ്ങൾ തന്നെ നമ്മൾ എങ്ങനെ ക്രമീകരിച്ച് കഴിക്കുന്നു.. പ്രമേഹരോഗിക്ക് എങ്ങനെ ഇത് കണ്ട്രോൾ ചെയ്യാൻ പറ്റുന്നു എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് എന്ന് പറയാൻ പോകുന്നത്.. നമ്മുടെ കേരളത്തിൽ നിന്ന് ഡയറ്റിംഗ് ഉൾപ്പെടുത്തിയാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്..
രാവിലെ നമുക്ക് കോമൺ ആയിട്ട് ബ്രേക്ഫാസ്റ്റ് എന്ന് പറയുന്നത് ഇഡ്ഡലി ഉണ്ടാകും.. പുട്ട്.. ദോശ.. ഉപ്പുമാവ്.. വെള്ളയപ്പം.. വല്ലപ്പോഴും ബ്രെഡ്.. അപ്പോൾ ഒരു പ്രമേഹരോഗിക്ക് ഇതെങ്ങനെ കണ്ട്രോൾ ചെയ്യാൻ സാധിക്കും.. പുട്ട് ആണ് കഴിക്കുന്നതെങ്കിൽ അതുതന്നെ ഉപയോഗിക്കുക..അതിനോടൊപ്പം കഴിക്കുന്ന പുട്ടും പഴവും പുട്ടും പഞ്ചസാരയും കഴിക്കാൻ പാടില്ല.. പുട്ടും കടലയും അല്ലെങ്കിൽ പുട്ടും ചെറുപയറും.. അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിലെ കടലയും ചെറുപയർ അളവ് പുട്ട് എടുക്കുന്ന അത്രയും വേണം…