ടെൻഷൻ എന്ന വില്ലൻ വരുത്തിവയ്ക്കുന്ന അസുഖങ്ങൾ.. ഇവയെ ഒഴിവാക്കാതെ ഇരുന്നാൽ നിങ്ങൾ നിത്യരോഗി ആകും..

ഇന്ന് നമ്മളെ ഏവരെയും കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഒരു കീറാമുട്ടി യെക്കുറിച്ച് സംസാരിക്കാനും.. ആ കീറാമുട്ടി എങ്ങനെ നമുക്ക് വിജയകരമാക്കി മാറ്റാമെന്നും അതിൻറെ തലവേദനകൾ എങ്ങനെ നമുക്ക് ഒഴിവാക്കാം എന്നും നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. ടെൻഷൻ, സ്ഡ്രസ്സ്, മാനസികസമ്മർദം, മാനസികമായ ഒരു സുഖമില്ലായ്മ.. എന്ത് കാര്യങ്ങളിലും ഒരുതരം പേടി.. ഇത്തരത്തിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾ വേണ്ടിയാണ് ഇത്.. നമ്മൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മാനസികരോഗി ആയി കൊണ്ടിരിക്കുകയാണ്.. പണ്ടുള്ള കാലത്തൊക്കെ മാനസികസമ്മർദ്ദം എന്നുള്ളത് വലിയ പ്രാരാബ്ദം ഉള്ള ആളുകൾ മാത്രമാണ് കണ്ടിരുന്ന ഒരു രോഗമായിരുന്നു..

മകളെ കെട്ടിക്കാൻ ഉണ്ട് അല്ലെങ്കിൽ ഒരുപാട് ബാധ്യതകളുണ്ട്.. അല്ലെങ്കിൽ ഒരുപാട് കടങ്ങൾ ഉണ്ട്.. ഇവർക്കു മാത്രമായിരുന്നു പണ്ടൊക്കെ മാനസികസമ്മർദ്ദം ഉണ്ടായിരുന്നത്.. പക്ഷേ ഇന്ന് അങ്ങനെയല്ല കൊച്ചു കുട്ടികളിൽ പോലും കളിച്ച രസിക്കേണ്ട അവരുടെ നല്ല പ്രായത്തിൽ പോലും ടെൻഷനടിച്ച് പരീക്ഷയെ മറ്റും പേടിച്ച്.. രക്ഷിതാക്കളെയും പേടിച്ച്.. ജീവിതത്തിലെ സന്തോഷം ഒരുപാട് നശിപ്പിച്ചുകളയുകയും ചെയ്യുന്നുണ്ട്.. നമ്മുടെയൊക്കെ വീടുകളിൽ പലരും കണ്ടിട്ടുണ്ടാവും നല്ല ജോലി ഉള്ള ആളുകൾ ആയിരിക്കും.. നല്ല വിദ്യാഭ്യാസമുള്ള ആളുകളായിരിക്കും.. പക്ഷേ അവർക്ക് സന്തോഷത്തോടെ ഒരു നിമിഷം നിൽക്കാൻ അവർക്ക് കഴിയുന്നുണ്ടാവില്ല.. എനിക്ക്ന്നെ അറിയാം കാരണം ഹോസ്പിറ്റലിൽ ഒരുപാട് ആളുകൾ വരും.. അവരുടെയൊക്കെ വീട് എന്ന് പറയുമ്പോൾ ആ നാട്ടിൽ തന്നെ വലിയ വീട് ആയിരിക്കും..

ഏറ്റവും നല്ല ബെഡ്റൂം സംവിധാനങ്ങൾ ആയിരിക്കും അവർക്കുള്ളത്.. പക്ഷേ അവർക്ക് അറിയാം ഡോക്ടറെ ഉറങ്ങാൻ പറ്റുന്നില്ല.. ഉറക്കം കിട്ടുന്നില്ല.. ആകെപ്പാടെ ടെൻഷനാണ്.. ബിസിനസ് അങ്ങനെയാണ് ഇങ്ങനെയാണ്.. എല്ലാംകൊണ്ടും ടെൻഷനടിച്ച് ഉറങ്ങാൻ സാധിക്കുന്നില്ല എന്നത്.. പലപ്പോഴും പല രോഗികളുടെയും രോഗത്തിൻറെ കാരണങ്ങൾ എടുത്തു നോക്കുമ്പോൾ 30 വയസ്സ് ആകുമ്പോൾ തന്നെ മുടി നരച്ചിട്ട് ഉണ്ടാവും.. അല്ലെങ്കിൽ ഷുഗർ വന്നിട്ടുണ്ടാവും..

അല്ലെങ്കിൽ കുട്ടികൾ ആയിട്ട് ഉണ്ടാവില്ല.. ഇവരെയൊക്കെ പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും അനാവശ്യമായ ടെൻഷൻ ഇന്ന് ന്യൂജനറേഷനിലെ നമ്മുടെ ഇടയിൽ ഒക്കെ കയറിയിട്ടുള്ളത് ഈ ടെൻഷനാണ് ഇതിനെല്ലാം പ്രധാന വില്ലൻ ആയിട്ട് ഉള്ളത്.. സിമ്പിൾ ആയിട്ടുള്ള ചില ടിപ്സുകൾ നോക്കുകയാണെങ്കിൽ ചില വ്യായാമങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിത ചര്യയും കാഴ്ചപ്പാടിലും ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ ഇത്തരം ടെൻഷൻ വരുതിയിലാക്കി കൊണ്ട് നമുക്ക് കിട്ടിയ സമ്പത്തിന് നമുക്ക് കിട്ടിയ വിദ്യാഭ്യാസത്തിന് സൗകര്യത്തിന് എല്ലാം ആസ്വദിച്ചു കൊണ്ട് നമുക്ക് ജീവിക്കാൻ സാധിക്കും..

Leave a Reply

Your email address will not be published. Required fields are marked *