മൂത്രക്കടച്ചിൽ അതുപോലെ മൂത്രത്തിൽ പഴുപ്പ് ഇവ വരാനുള്ള കാരണങ്ങളും.. അതിൻറെ ലക്ഷണങ്ങളും.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ നീറ്റലും പുകച്ചിലും ഉണ്ടാകുക.. മൂത്രമൊഴിച്ചു കഴിഞ്ഞാലും വീണ്ടും വീണ്ടും ഒഴിക്കണം എന്ന തോന്നൽ ഉണ്ടാവുക.. ഒഴിക്കുന്നതിനു മുൻപും ഒഴിച്ചു കഴിഞ്ഞാലും ആ ഒരു പുകച്ചിൽ ഒരുപാട് നേരത്തേക്ക് അങ്ങനെ തന്നെ നിലനിൽക്കുക.. അടിവയറ്റിൽ നല്ല വേദന കാണുക.. ചില ആളുകളിൽ മൂത്രമൊഴിച്ചു കഴിയുമ്പോൾ തന്നെ മൂത്രത്തിൽ രക്തത്തിൻറെ ഒരു അംശം കണ്ടു വരിക.. അതുപോലെതന്നെ മൂത്രത്തിൽ കളർ വ്യത്യാസം ഉണ്ടാവുക.. ഇങ്ങനെയൊക്കെയാണ് മൂത്രകടച്ചിൽ അല്ലെങ്കിൽ മൂത്രത്തിൽ പഴുപ്പ് എന്ന അസുഖങ്ങളുടെ പൊതുവേ ഉള്ള ലക്ഷണങ്ങൾ.. അപ്പോൾ എന്താണ് മൂത്രക്കടച്ചിൽ..

എന്തുകൊണ്ടാണ് ഇത് സ്ത്രീകളിൽ കൂടുതലായി കാണുന്നത്.. ഇതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്.. ഇത് വീട്ടിൽ തന്നെ ഇതിനായി എന്തൊക്കെ ചെയ്തു നമുക്ക് പരിഹരിക്കാൻ സാധിക്കും എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. നമുക്കറിയാം പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ മൂത്രകടച്ചിൽ എന്നു പറയുന്നത്.. എങ്കിൽ പോലും ഏറ്റവും കൂടുതൽ ആയിട്ട് ഇത് കാണുന്നത് സ്ത്രീകളിലാണ്.. അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു സ്ട്രക്ചർ എന്ന് പറയുന്നത് മൂത്രസംബന്ധമായ ഭാഗങ്ങളുടെ വ്യത്യാസങ്ങൾ എങ്ങനെയാണ് എന്ന് വെച്ചാൽ ആദ്യമായി നമുക്ക് കാണുന്നത് നമ്മുടെ വൃക്കകളാണ്..

അതുമായി കണക്ട് ചെയ്തിട്ട് മൂത്രം കൊണ്ടുപോകുന്ന നാളി.. പിന്നെ മൂത്രം സ്റ്റോർ ചെയ്യുന്ന മൂത്രസഞ്ചി.. പിന്നെ അതിൽ നിന്നും പുറത്തേക്ക് പോകുന്ന മൂത്ര കുഴൽ.. ഈയൊരു സാധനം സാധാരണ പുരുഷന്മാരിൽ ആണെങ്കിൽ 20 മുതൽ 25 സെൻറീമീറ്റർ വരെയാണ് അതിൻറെ നീളം.. സ്ത്രീകളിൽ ആണെങ്കിൽ 4.5 സെൻറീമീറ്റർ എന്നുള്ള രീതിയിലാണ് കാണുന്നത്.. അതുകൊണ്ട് തന്നെയാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഇൻഫെക്ഷൻ വരുന്നത്..

Leave a Reply

Your email address will not be published. Required fields are marked *