കോവിഡ് വന്നുപോയ വരും അല്ലാത്തവരും ചെയ്തു നോക്കേണ്ട ചില പ്രധാന ടെസ്റ്റുകൾ എന്തൊക്കെയാണ്.. നമ്മുടെ ആരോഗ്യം നോർമൽ ആണോ.. വിശദമായി അറിയുക..

എല്ലാവർക്കും അറിയാവുന്നതുപോലെ കോവിഡ് എന്ന മഹാമാരി വന്നു പോയതിനു ശേഷം ഉണ്ടാവുന്ന കോംപ്ലിക്കേഷൻ.. അനിയന്ത്രിതമായ ചുമ.. കൊറോണക്ക് ശേഷം വരുന്ന പലതരത്തിലുള്ള ന്യൂമോണിയ.. ഹാർട്ട് അറ്റാക്ക്.. സ്ട്രോക്ക്… തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഈ കോംപ്ലിക്കേഷൻസ് നമുക്ക് മരണ കാരണമായി തീരുന്നത് നമ്മൾ പല ബന്ധുക്കളുടെയും പ്രശസ്ത വ്യക്തികളുടെയും കാര്യത്തിൽ കണ്ടിട്ടുള്ളതാണ്.. അപ്പോൾ കൊറോണ വന്നു പോയതിനു ശേഷം എന്തൊക്കെ ടെസ്റ്റുകളാണ് നമ്മൾ അത്യാവശ്യമായി ചെയ്തു നോക്കേണ്ടത് പലരും സംശയമായി ചോദിക്കാറുണ്ട്..

അതിൽ ചെലവ് കുറഞ്ഞ ടെസ്റ്റുകളുണ്ട്.. എന്തെങ്കിലും ഇനി കോംപ്ലിക്കേഷൻ ഉണ്ടെങ്കിൽ ചെലവ് കൂടിയ ടെസ്റ്റുകൾ ആണെങ്കിലും ചെയ്യേണ്ടതായി വരും.. അത്തരം കാര്യങ്ങളെ കുറിച്ചുള്ള ചെറിയൊരു ഇൻഫർമേഷൻ ആണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.. ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒന്ന് രണ്ട് ടെസ്റ്റുകളാണ്..

അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് 6 മിനിറ്റ് നേരത്തേക്ക് നമ്മൾ നമ്മൾ റോഡ് ആണെങ്കിലും ഇനി നമ്മുടെ വീട്ടിലെ മുറ്റം ആണെങ്കിലും കവർ ചെയ്യുന്ന ദൂരം നമുക്ക് പറ്റുന്ന അത്ര ദൂരം നടക്കുക.. ഇടയ്ക്ക് ഭയങ്കരമായ ശ്വാസംമുട്ടല് അല്ലെങ്കിൽ കിതപ്പ് നെഞ്ചുവേദന അങ്ങനെ എന്തെങ്കിലും തോന്നുകയാണെങ്കിൽ നമുക്ക് നിർത്താം.. ഇതിനു പറയുന്ന ഒരു പേര് സിക്സ് മിനിറ്റ് വോക്ക് ടെസ്റ്റ് എന്നാണ്.. നമുക്ക് ഇത് ഗൂഗിൾ സെർച്ച് ചെയ്താൽ കാണാവുന്നതാണ്.. നമുക്ക് ഇതുവഴി ഹൃദയത്തിനും ശ്വാസകോശത്തിനും ക്ഷമത അല്ലെങ്കിൽ അതിൻറെ ഒരു കപ്പാസിറ്റി എത്രമാത്രമുണ്ട് എന്നതിനെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിക്കും..