സ്ത്രീകളിലെ ബ്രസ്റ്റ് കാൻസർ സാധ്യതകൾ.. ശരീരം കാണിച്ചു തരുന്ന ഇത്തരം നാല് ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് പറയാൻ പോകുന്നത് ബ്രെസ്റ്റ് ക്യാൻസറിനെ കുറിച്ചാണ് അതായത് സ്തനാർബുദം.. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകളിൽ കാണപ്പെടുന്ന ഒരു അസുഖമാണ് സ്തനാർബുദം അഥവാ ബ്രെസ്റ്റ് ക്യാൻസർ.. അവസാനത്തെ പത്ത് വർഷത്തെ കണക്ക് എടുത്തു കഴിഞ്ഞാൽ നമുക്ക് മനസ്സിലാകുന്നത് സ്ത്രീകളിൽ പാശ്ചാത്യ രാജ്യങ്ങളിൽ അതുപോലെതന്നെ നമ്മുടെ നാടുകളിലും ക്രമാതീതമായി വർദ്ധിച്ചുവരുന്നു എന്നുള്ളതാണ്.. ഇതിനു പ്രധാനമായുള്ള കാരണം സ്ക്രീനിങ് മാമോഗ്രാം കൊണ്ട് നമ്മുടെ ബ്രസ്റ്റ് കാൻസർ അതിവേഗം കണ്ടുപിടിക്കാനും പെട്ടന്ന് ചികിത്സ കൊടുക്കാനും സാധിക്കുന്നു എന്നുള്ളതാണ്.

പ്രധാനമായും ഈ ബ്രെസ്റ്റ് ക്യാൻസർ കണ്ടുവരുന്നത് പ്രായം ഉള്ള ആളുകളിലാണ് എങ്കിലും പാരമ്പര്യമായി കാണുന്ന ബ്രെസ്റ്റ് ക്യാൻസർ ചില സമയങ്ങളിൽ മധ്യവയസ്കരായ ആളുകളിലും ചെറുപ്രായക്കാരിൽ ഉം കാണാറുണ്ട്.. സാധാരണയായി 25 ശതമാനം ആളുകളിൽ ആണ് പാരമ്പര്യമായി ബ്രെസ്റ്റ് ക്യാൻസർ കണ്ടുവരുന്നത്.. വേദനകളില്ലാത്ത മുഴകളാണ് സാധാരണ ബ്രെസ്റ്റ് ക്യാൻസറിനെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ..

മധ്യവയസ്കരായ അതുപോലെ പ്രായമേറിയ ആളുകൾ വേദനയില്ലാത്ത മുഴകൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുകയും ഈ മുഴകൾ കാൻസർ അല്ല എന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടതാണ്.. കൂടാതെ മുഴകൾ ഇല്ലാതെ വരുന്ന മറ്റു ചില ലക്ഷണങ്ങൾ എന്ന് പറയുന്നത് ഒന്നാമത്തേത് ബ്രസ്റ്റിൽ നിന്ന് വരുന്ന ദ്രാവകം.. ചില സമയങ്ങളിൽ വെള്ളം പോലുള്ള ദ്രാവകം വരാം അല്ലെങ്കിൽ രക്തം വരാം.. ഇതെല്ലാം തന്നെ ബ്രെസ്റ്റ് ക്യാൻസറിനെ ലക്ഷണങ്ങൾ ആണ്.. മറ്റൊരു ലക്ഷണം പറയുന്നത് നമ്മുടെ കക്ഷത്തില് ഇത്തരം മുഴകൾ വ്യാപിക്കുകയും ചെയ്യുന്നു.. ഇതും ഒരു ലക്ഷണമായി കാണാറുണ്ട്..